വീണ്ടും റെക്കോർഡ് സൃഷ്ട്ടിക്കാൻ മരക്കാർ;സോഷ്യൽ മീഡിയയിൽ വൈറലായി പോസ്റ്റർ!

മലയാള സിനിമയുടെ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ഹിറ്റുകളുടെ സംവിധായകൻ പ്രിയദർശൻ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ മരക്കാരിനെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ നിറഞ്ഞു നിൽക്കുകയാണ്.അതുമാത്രമല്ല ഇന്ന് റിലീസ് ചെയ്ത് ഈ ചിത്രത്തിന്റെ രണ്ടാമത്തെ ഒഫീഷ്യൽ പോസ്റ്ററും തീപോലെയാണ് സോഷ്യൽ മീഡിയയിൽ പടർന്നു പിടിച്ചത്.അതിനൊപ്പം തന്നെ മലയാള സിനിമയിലെ എക്കാലത്തെയും വലിയ ചിത്രമായി ഒരുക്കിയ “മരക്കാർ അറബിക്കടലിന്റെ സിംഹം” നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. മൂൺ ഷോട്ട് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ സി ജെ റോയിയും ആണ് ഈ ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ.

ചിത്രത്തിന് തുടക്കം മുതലേ വലിയ പ്രശംസയാണ് നേടുന്നത് മാത്രവുമല്ല ചിത്രത്തിന് ഏറെ പ്രത്യകതകളും നിറഞ്ഞു നിൽക്കുകയാണ് ഇപ്പോൾ തരംഗമായി മാറിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നാലെ കീർത്തി സുരേഷിന്റെ കാരക്ടർ പോസ്റ്ററും ഇന്ന് റിലീസ് ചെയ്ത രണ്ടാം ഒഫീഷ്യൽ പോസ്റ്ററും വമ്പൻ ഹിറ്റായി കഴിഞ്ഞിട്ടുണ്ട്. മൂന്നോളം ടീസറും ഒരു ട്രെയ്ലറും കൂടി വൈകാതെ എത്തും എന്നാണ് സൂചന. പ്രശസ്ത സംവിധായകനും എഡിറ്ററുമായ അൽഫോൻസ് പുത്രനാണ് ഇതിന്റെ ടീസർ, ട്രൈലെർ എന്നിവ എഡിറ്റ് ചെയ്യുന്നത് എന്നാണ് അണിയറക്കാർ പുറത്തു വിടുന്ന വീവാരം.ഒപ്പം ഈ വർഷം മാർച്ച് ഇരുപത്തിയാറിനു റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം മലയാളത്തിലെ എക്കാലത്തേയും ഏറ്റവും വലിയ റിലീസ് ആയിരിക്കും. അൻപതിൽ അധികം രാജ്യങ്ങളിൽ ഒരേ ദിവസം എത്തിക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രം “മലയാളം, തമിഴ്, ഹിന്ദി, തെലുങ്കു, കന്നഡ” ഭാഷകളിൽ ആയി ലോകം മുഴുവൻ അയ്യായിരം സ്‌ക്രീനുകളിലാണ് എത്തുക.

അതുമാത്രമല്ല ഇപ്പോൾ തന്നെ ചിത്രത്തിന് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണ ചെറുതൊന്നുമല്ല,മാത്രമല്ല മലയാളത്തിലെ റെക്കോർഡ് ഓവർസീസ് റൈറ്റ്‌സും മ്യൂസിക് റൈറ്റ്‌സും ഈ ചിത്രം ഇപ്പോൾ തന്നെ നേടിക്കഴിഞ്ഞു. “മോഹൻലാലിന് ഒപ്പം മഞ്ജു വാര്യർ, പ്രഭു, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, സിദ്ദിഖ്, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മുകേഷ്, നെടുമുടി വേണു, ബാബുരാജ്, അശോക് സെൽവൻ ,മാമുക്കോയ” തുടങ്ങി തുടങ്ങി വമ്പൻ താര നിരയാണ് അണിനിരക്കുന്നത്. കൂടാതെ ഈ ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനർ സാബു സിറിലും ക്യാമറാമാൻ തിരുവും ആണ്. റോണി റാഫേൽ ഗാനങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത് രാഹുൽ രാജ്, അങ്കിത് സൂരി, ലയേൽ ഇവാൻസ് റോഡർ എന്നിവർ ചേർന്നാണ്.

about marakkar

Noora T Noora T :