ഒരേ നിറത്തിലും പാറ്റേണിലുമുള്ള ഡ്രസ്സുകൾ അണിഞ്ഞ് മകൾക്കൊപ്പം മന്യ;വൈറലായി ചിത്രം!

വിവാഹം കഴിഞ്ഞ ശേഷം താരറാണിമാർ പിന്നെ അവരുടെ കുടുംബ ജീവിതത്തിൽ ഒതുങ്ങിപോകുന്നത് സിനിമ ലോകത്തിപ്പോൾ സ്ഥിരം കാഴ്ച്ചയാണ്.ഇപ്പോഴിതാ മലയാളികളുടെ പ്രിയങ്കരിയായ നടി മന്യ കുടുംബ ജീവിതം ആസ്വദിക്കുകയാണ്.താരം മകൾക്കൊപ്പമുള്ള ആഘോഷത്തിലാണ്.തന്റെ അമ്മയ്ക്ക് ഒപ്പം ഒരേ നിറത്തിലും പാറ്റേണിലുമുള്ള ഡ്രസ്സുകൾ അണിഞ്ഞ് അണിഞ്ഞൊരുങ്ങി നടക്കാൻ പൊതുവെ പെൺകുട്ടികൾക്ക് ഏറെയിഷ്ടമാനല്ലോ.ഇപ്പോഴിതാ അതുപോലെ നടി മന്യയുടെയും മകളുടെയും ട്വിന്നിംഗ് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പ്രിയ നടിയുടെ മ ഇൻസ്റ്റഗ്രാം ചിത്രങ്ങളിൽ നിറയെ മദർഹുഡിന്റെ ആഘോഷമാണുള്ളത് കൂടാതെ നാലുവയസ്സുകാരി ഒമിഷ്കയുടെ ചുറ്റുമാണ് മന്യയുടെ ലോകമുള്ളതും.

മലയാളികൾ മറക്കാത്ത ഒരു ചിത്രമാണ് ‘ജോക്കർ’.ഈ ചിത്രത്തിലൂടെ ദിലീപിന്റെ നായികയായെത്തിയ മന്യ ഇപ്പോൾ കുടുംബത്തോടൊപ്പം അമേരിക്കയിലാണ് സെറ്റിൽഡ് ആയിരിക്കുന്നത് കൂടാതെ സിനിമയിൽ നിന്നും ഇടവേളയെടുത്ത മന്യ ഇപ്പോൾ അമേരിക്കയിൽ ഫിനാൻഷ്യൽ അനലിസ്റ്റായി ജോലി ചെയ്യുകയാണ്.

താരം ഒരുപാട് നല്ല ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ്.താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ഏവർക്കും ആഗ്രഹവുമാണ്,തന്റെ അഭിനയ മികവായിരുന്നു ഇതിനു കാരണം.താരം ആന്ധ്രയില്‍ നായിഡു കുടുംബത്തിൽ ജനിച്ചു വളർന്ന് ശേഷം മോഡലിംഗിലൂടെയാണ് വെള്ളിത്തിരയിലെത്തിയത് അതിനു ശേഷമാണ് ‘സ്വന്തം എന്ന് കരുതൂ’ എന്ന മലയാള ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തെത്തിയ മന്യ പിന്നീട് ‘ജോക്കറി’ലെ നായിക വേഷത്തിലൂടെയാണ് ശ്രദ്ധ നേടുകയായിരുന്നു.മാത്രമല്ല, മലയാളത്തിന് പുറമെ തെലുങ്കിലും കന്നടയിലും തമിഴിലുമെല്ലാം സജീവമായിരുന്ന മന്യ,”‘കുഞ്ഞിക്കൂനന്‍,’ ‘സ്വപ്‌നക്കൂട്,’ ‘അപരിചിതന്‍,’ ‘വണ്‍ മാന്‍ ഷോ,’ ‘രാക്ഷസ രാജാവ്,’ ‘വക്കാലത്തു നാരായണന്‍ കുട്ടി,’ ‘പറഞ്ഞുതീരാത്ത വിശേഷങ്ങള്‍’” തുടങ്ങി നിരവധിയേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.ഈ ചിത്രങ്ങളെല്ലാം ശക്തമായ കഥാപാത്രവുമായത്കൊണ്ട് പ്രേക്ഷക മനസ്സിൽ ഇന്നും ഉണ്ട്.

about manya

Noora T Noora T :