മലയാളികളെ ഏറെ ഞെട്ടിച്ച ഒരു വാർത്തയായിരുന്നു മനോജ് കെ ജയൻ ഉർവശി വിവാഹ മോചനം.കഴിഞ്ഞ ദിവസം ഉർവശി തന്റെ വ്യവസാഹ മോചനത്തെക്കുറിച്ച്എം മനോജ് കെ ജയനുമൊത്തുള്ള ജീവിതത്തെക്കുറിച്ചുമെല്ലാം പങ്കുവെച്ച് രംഗത്ത് വന്നിരുന്നു.ഇപ്പോളിതാ
ഭാര്യ ആശയെക്കുറിച്ച് മനോജ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഒറു ഭാര്യ എങ്ങനെയായിരിക്കണമെന്ന് എന്നെ പഠിപ്പിച്ചത് ആശയാണെന്നാണ് മനോജ് പറഞ്ഞത്. ഉർവശിക്ക് സാധിക്കാത്തത് ആശക്ക് സാധിച്ചു, ദാമ്പത്യത്തിൽ ആഗ്രഹിച്ചതെല്ലാം ആശ തന്നുയെന്നും മനോജ് പറയുന്നു.
ആശ വന്നശേഷമുള്ള ജീവിതമാറ്റങ്ങളെക്കുറിച്ച് മനോജ് പറയുന്നതിങ്ങനെ.. കുടുംബജീവിതം എങ്ങനെയാവണമെന്ന് ആശയാണ് എന്നെ പഠിപ്പിച്ചത്. നമ്മള് എങ്ങനെ ജീവിക്കണം, ഭാര്യ എന്താവണം, ഒരു ഭാര്യ എങ്ങനെ കുടുംബം നോക്കണം എന്നൊക്കെ മനസ്സിലാക്കിത്തന്നത് ആശയാണ്. എന്നെ മാത്രമല്ല എന്റെ കുഞ്ഞിനെയും ജീവിച്ചിരിക്കുന്ന അച്ഛനെയും എങ്ങനെ നോക്കണം എന്നും പഠിപ്പിച്ചു. സ്‌നേഹം എന്താണെന്ന് ഞാനിപ്പോഴാണ് അറിയുന്നത്. സ്‌നേഹം, കെയറിങ് തുടങ്ങി ദാമ്പത്യത്തില് ഒരാൾ എന്തൊക്കെയാണോ ആഗ്രഹിക്കുന്നത് അതെല്ലാം ആശ തനിക്ക് തരുന്നുണ്ടെന്നും ആശയോടൊത്തുള്ള ജീവിതത്തിൽ താൻ ഒരുപാട് സംതൃപ്തനാണെന്നും മനോജ് പറയുന്നു.
കുഞ്ഞാറ്റയാണ് തന്റെ മൂത്തമകളെന്നാണ് ആശയും പറയുന്നത്. കുഞ്ഞാറ്റയും ആശയുടെ മകൾ ശ്രേയയും തമ്മിലും വലിയ അടുപ്പമാണ് ഉള്ളതെന്നും അതുപോലെ തന്നെ ഉർവശിയുടെ മോനെയും അമൃതിനെയും കുഞ്ഞാറ്റയും ശ്രേയയും ഒരുപോലെയാണ് സ്‌നേഹിക്കുന്നതെന്നും ആശ വെളിപ്പെടുത്തുന്നു.
മലയാളികളുടെ പ്രിയ താരമാണ് മനോജ് കെ ജയൻ. വൈവിദ്ധ്യമാർന്ന വേഷങ്ങളിലൂടെയാണ് താരം ശ്രദ്ധനേടിയത്. മലയാളത്തിലെ എണ്ണം പറഞ്ഞ നടിമാരിൽ ഒരാളായ ഉർവശിയെ കെട്ടിയെങ്കിലും ആ ദാമ്പത്യം പരാജയമായതിനാൽ ഇവർ പിരിഞ്ഞു. പിന്നീട് മനോജ് കെ ജയൻ ആശ എന്ന യുവതിയെ വിവാഹം ചെയ്തു. ഇതിൽ ദമ്പതികൾക്ക് ഒരു മകനുമുണ്ട്.ഉർവശിയുടെയും മനോജിന്റെയും മകൾ കുഞ്ഞാറ്റയും അച്ഛനൊപ്പമാണ് ജീവിക്കുന്നത്. ഇപ്പോൾ ആശ എത്തിയ ശേഷം തങ്ങളുടെ ജീവിതം മാറിയത് എങ്ങനെയെന്ന് വെളിപ്പെടുത്തിയിരിക്കയാണ് താരം.
ABOUT MANOJ K JAYAN URVASHI