‘അനന്തഭദ്രം’ എന്ന സിനിമയിലെ കഥാപാത്രത്തിന് സ്റ്റേറ്റ് അവാര്‍ഡ് നിഷേധിച്ചത് അന്നത്തെ ജൂറിയുടെ ചില മുട്ടാപോക്ക് ന്യായങ്ങള്‍ മൂലാമാണെന്നും മനോജ് കെ ജയന്.
മനോജ് കെ ജയന്റെ വാക്കുകള്‍
‘സ്റ്റേറ്റ് അവാര്‍ഡിന്റെ പരിഗണനയില്‍ ‘ദിഗംബരന്’ വന്നപ്പോള്‍ ചില മുട്ടാപോക്ക് ന്യായങ്ങള്‍ പറഞ്ഞു ഒഴിവാക്കുകയായിരുന്നു. പിന്നീട് ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ലഭിച്ചപ്പോള്‍ സന്തോഷിച്ചു, പക്ഷെ അവിടെയും എനിക്ക് വേദനിപ്പിക്കുന്ന അനുഭവമുണ്ടായി.ആ വര്‍ഷം എനിക്കും ചാന്ത്പൊട്ടിലെ പ്രകടനത്തിന് ദിലീപിനുമാണ് അവാര്‍ഡ് ലഭിച്ചത്.

ഇത് ഒരു ചാനല്‍ ലൈവ് ആയിട്ടല്ലാതെ ടെലികാസ്റ്റ് ചെയ്തിരുന്നു. അവാര്‍ഡ് സംപ്രേഷണം ചെയ്ത ദിവസം ഞാന്‍ എല്ലാവരെയും കാര്യം അറിയിച്ചു. ഞാന്‍ അന്ന് ചെന്നൈയില്‍ ആയിരുന്നു. പക്ഷെ ദിലീപ് അവാര്‍ഡ് വാങ്ങുന്നതിന് ശേഷമുള്ള എന്റെ അവാര്‍ഡ് ദാനം അവര്‍ സംപ്രേഷണം ചെയ്തില്ല, ഇന്നും അത് എനിക്ക് ഒരു വേദനയാണ്’. മനോജ് കെ ജയന് പങ്കുവയ്ക്കുന്നു.
about manoj k jayan