ആ കാര്യം മറച്ചുവച്ചു.. സെറ്റിൽ ആരേം അറിയിച്ചില്ല ഒന്നും മന:പൂർവ്വമല്ല… ആറാംതമ്പുരാനിലെ സെറ്റിൽ നടന്നത്

മലയാള സിനിമ പ്രേക്ഷകർ ഇന്നും ഏറേ ആവേഷത്തോടെ കാണുന്ന ചിത്രമാണ് ആറാം തമ്പുരാൻ. മോഹൻലാൽ മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹിറ്റ് മേക്കർ സംവിധായകൻ ഷാജി കൈലാസ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് സിനിമയായിരുന്നു ആറാം തമ്പുരാൻ. കണിമംഗലം ജഗന്നാഥനായി ലാലേട്ടനും ഉണ്ണിമായ ആയി മഞ്ജു വാര്യരും ഒന്നിന്നൊന്ന് തകർത്ത് അഭിനയിച്ച ഷാജി കൈലാസ് ചിത്രം.

ചിത്രത്തിലെ എല്ലാ രം​ഗങ്ങളും മലയാളികളുടെ മനസ്സിലുണ്ട്.അതിൽ ഏറ്റവും മനോഹരമായ രം​ഗമാണ് മോഹൻലാലും മഞ്ജുവാര്യരും ആദ്യമായി കണ്ടുമുട്ടുന്ന രം​ഗം.ചുവന്ന സാരിയും കൈയിൽ പൂക്കളുമായി അമ്പലത്തിൽ നിന്ന് ഇറങ്ങിവരുന്ന മഞ്ജു വാര്യരെ കണ്ട് ഇതാര്,കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതാണോ എന്നായിരുന്നു മോഹൻലാലിന്റെ ചോദ്യം.മഞ്ജുവിനോട് ഇന്നും പലരും ഈ ചോദ്യം ചോദിക്കാറുണ്ട്.ഇപ്പോൾ ഈ രം​ഗവും തന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു രഹസ്യം തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

ഈ സീനിൽ അഭിനയിക്കുന്ന ദിവസമാണ് തനിക്ക് 18വയസ് തികഞ്ഞതെന്നാണ് മഞ്ജു പറയുന്നത്.18വയസായ ദിവസമാണ് ആ സീനിൽ അഭിനയിച്ചത്.പക്ഷേ,അന്ന് ആർക്കും തന്റെ ജന്മദിനമാണെന്ന് അറിയില്ലായിരുന്നു.ആരോടും പറഞ്ഞില്ല.അതുകൊണ്ട് തന്നെ സെറ്റിൽ ആഘോഷമൊന്നും ഉണ്ടായിരുന്നില്ലെന്നും മഞ്ജു വാരിയർ പറഞ്ഞു.

about manju warrier

Vyshnavi Raj Raj :