ആദ്യം എനിക്കായി നിശ്ചയിച്ചിരുന്നത് അതിലെ വില്ലത്തരമുള്ള SIയുടെ റോളായിരുന്നു;രാജുവാണ് ഓട്ടോക്കാർക്കിടയിലെ വഴക്കാളിയുടെ റോൾ തന്നത്!

വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച മോഹൻ ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. ഏയ് ഓട്ടോയിലേക്ക് നിർമ്മാതാവായ മണിയൻപ്പിള്ള രാജു തന്നെ ക്ഷണിച്ച കാര്യവും തുടർന്നുള്ള സംഭവങ്ങളുമാണ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം

നിർമ്മാതാവു കൂടിയായ മണിയൻപിള്ള രാജുവാണ് :ഏയ് ഓട്ടോയിലേക്ക് എന്നെ ക്ഷണിച്ചത്. ആദ്യം എനിക്കായി നിശ്ചയിച്ചിരുന്നത് അതിലെ വില്ലത്തരമുള്ള SIയുടെ റോളായിരുന്നു.( മോഹൻരാജ് അവതരിപ്പിച്ചത്). പിന്നീട് രാജു തന്നെ പറഞ്ഞു കുറേക്കൂടി ശ്രദ്ധേയമായ ഒരു ക്യാരക്ടർ, അതായത് ഓട്ടോക്കാർക്കിടയിലെ വഴക്കാളിയുടെ റോൾ ചെയ്യാമെന്ന്. അക്കാലത്ത് മലയാള സിനിമയുടെ ഈറ്റില്ലമായിരുന്ന കോഴിക്കോടായിരുന്നു ലൊക്കേഷൻ. തടസ്സങ്ങളൊന്നുമില്ലാതെ ഒറ്റ ഷെഡ്യൂളിൽ പൂർത്തിയായ ചിത്രമായിരുന്നു ഏയ് ഓട്ടോ.

അനുകരണീയമായ പ്രത്യേകളുള്ള ഒരു നിർമ്മാതാവാണ് മണിയൻപിള്ള രാജു. പ്രതിഫലത്തിന്റെ കാര്യത്തിൽ ഉദാരവാനും. ഭക്ഷണം ആദ്യം രാജു രുചിച്ചു നോക്കി പൂർണ്ണ തൃപ്തി വന്നതിന് ശേഷമേ സെറ്റിലേക്കു കൊടുത്തുവിടൂ. മദ്രാസിലെ ഡബ്ബിംഗ് കഴിഞ്ഞ് മടങ്ങാൻ നേരമായപ്പോൾ രാജു എന്നോടു ചോദിച്ചു “പ്രതിഫലം കുറഞ്ഞുപോയെന്നു തോന്നുന്നെങ്കിൽ തുറന്നു പറയണം. ബാക്കി എത്രയെന്നു വച്ചാൽ തരാം.” “കരാർ പ്രകാരമുള്ള മുഴുവൻ തുകയും നിങ്ങൾ തന്നു കഴിഞ്ഞു. ഇനി കൂടുതൽ ചോദിക്കുന്നത് ഔചിത്യമില്ലായ്മാണ്” എന്നു പറഞ്ഞ് ഞാൻ കൈ കൊടുത്തു പിരിഞ്ഞു. ഏയ് ഓട്ടോ വൻ.

about maniyanpilla raju

Vyshnavi Raj Raj :