അന്ന് ഒഴിവാക്കപ്പെട്ടു. അതിൻ്റെ പ്രതികാരമായിരുന്നു പിന്നീട് ചെയ്ത ഓരോ വേഷങ്ങളും. തുറന്ന് പറഞ്ഞ് മാണി സി കാപ്പൻ…

രാഷ്ട്രീയക്കാരനായും അഭിനയതാവായും മലയാളികൾക്ക് സുപരിചിതനായ വ്യക്തിയാണ് മാണി സി കാപ്പൻ.
ചരിത്രം തിരുത്തിക്കുറിച്ചാണ് പാലായുടെ അമരക്കാരനായി അദ്ദേഹം എത്തിയത്. മാന്നാർ മത്തായി സ്‌പീക്കിംഗ്, മേലേപ്പറമ്പിൽ ആൺവീട് എന്നിങ്ങനെ നിരവധി സിനിമകളുടെ നിർമ്മാതാവ്,​ അഭിനേതാവ് എന്നീ നിലകളിലും ഇദ്ദേഹം തിളങ്ങി നിൽക്കുന്നു. ഒരു ചെറിയ തിരിച്ചടിയിൽ നിന്നാണ് അദ്ദേഹം സിനിമയിലേക്ക് എത്തിയത്.അതുപോലെ തന്നെ നിരവധി തവണ പരാജയത്തിനൊടുവിലാണ് മാണി സി കാപ്പൻ മിന്നുന്ന വിജയം പാല ഉപതിരഞ്ഞെടുപ്പിൽ നേടിയത്.ഇപ്പോഴിതാ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സിനിമയിലേക്ക് എത്തിയതിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് മാണി സി കാപ്പൻ.

‘പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ പിക്‌നിക് എന്ന സിനിമയിൽ നസീറിന്റെ കൂടെ അഭിനയിക്കാൻ ആളെ സെലക്ട് ചെയ്യുന്നുണ്ടായിരുന്നു. അതിന് പോയി. എനിക്ക് അത്യാവശ്യം മിമിക്രിയൊക്കെ അറിയാം. അതിനുവേണ്ടി മെനക്കെട്ടെങ്കിലും അവസാനം എന്നെ ഒഴിവാക്കി. അന്ന് മനസിൽ കുറിച്ചിട്ടതാ സിനിമ എന്നിലേക്ക് വരണമെന്ന്. ഷീലയുടെ ഭർത്താവ് ബാബുവിന്റെ പിതാവാണ് ആ പടം നിർമ്മിച്ചത്. പിന്നീട് ഞങ്ങൾ കണ്ടപ്പോൾ അദ്ദേഹം ചോദിച്ചു ഇപ്പോൾ അഭിനയിക്കാൻ താൽപര്യമുണ്ടെങ്കിൽ പടത്തിൽ അഭിനയിക്കാമെന്ന്. അപ്പോൾ ഞാൻ പറഞ്ഞു ഇനി എനിക്ക് വേണമെങ്കിൽ ഞാൻ സ്വന്തം പടത്തിൽ അഭിനയിച്ചോളാമെന്ന്. പിന്നെ ഒരു സാഹചര്യത്തിൽ രാജസേനനെ കണ്ടു. അങ്ങനെയാണ് സിനിമയിലെത്തുന്നത്’-മാണി സി കാപ്പൻ പറഞ്ഞു.

about mani c kappan

Vyshnavi Raj Raj :