എനിക്ക് ഭീഷണിയുണ്ട്,എന്നാല്‍ മുട്ടുമടക്കാന്‍ തീരുമാനിച്ചിട്ടില്ല-മാമുക്കോയ!

പൗരത്വ ഭേദഗതി നിയമത്തിനെതിരായ തന്റെ നിലപാട് ഒരിക്കല്‍ക്കൂടി വ്യക്തമാക്കി നടന്‍ മാമുക്കോയ. ഫാസിസ്റ്റുകള്‍ക്ക് മുന്നില്‍ അഡ്ജസ്റ്റ്മെന്റ് ജീവിതത്തിന് തയ്യാറല്ലെന്ന് മാമുക്കോയ പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച ഷഹീന്‍ ബാഗ് സ്‌ക്വയറില്‍ സംസാരിക്കുകയായിരുന്നു മാമുക്കോയ.

‘ജീവനെ ഭയപ്പെടുന്നവരാണ് ഫാസിസ്റ്റുകള്‍ക്കൊപ്പം നില്‍ക്കുന്നത്. എതിര്‍പ്പു രേഖപ്പെടുത്തുന്നവരെ അവര്‍ കൊല്ലുകയാണ്. ഇത്തരത്തില്‍ എഴുത്തുകാരേയും കലാകാരന്മാരേയും അവര്‍ ഭീഷണിപ്പെടുത്തുന്നു. എനിക്കും ഭീഷണിയുണ്ട്. എന്നാല്‍ മുട്ടുമടക്കാന്‍ തീരുമാനിച്ചിട്ടില്ല.’ മാമുക്കോയ പറഞ്ഞു.

നേരത്തെയും പൗരത്വ ഭേദഗതി നിയമത്തിനെതിടെ രൂക്ഷ വിമര്‍ശനവുമായി മാമുക്കോയ രംഗത്ത് വന്നിരുന്നു. തല പോകാന്‍ നില്‍ക്കുമ്പോള്‍ കൈയിന്റെയും വിരലിന്റെയും കാര്യം ആലോചിച്ചു ഭയന്നിട്ടു കാര്യമില്ലെന്നാണ് മാമുക്കോയ പറഞ്ഞത്. ഒരു പേപ്പട്ടി കടിക്കാന്‍ വന്നാല്‍ എന്ത് ചെയ്യുമെന്ന നമ്മള്‍ യോഗം കൂടി തീരുമാനിക്കാറില്ല, എന്താണോ വേണ്ടതെന്ന് അത് തന്നെ മനുഷ്യന്‍മാര്‍ ചെയ്യും. 20 കോടി ജനങ്ങളെ നിങ്ങള്‍ക്ക് ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ല. ഇന്ത്യയിലെ റോഡുകളുടെയും സ്ട്രീറ്റുകളുടെയും പേരു മാറ്റിയാണ് ഇവര്‍ തുടങ്ങിയത്. എന്റെ ബാപ്പയുടെ ബാപ്പയുടെ കാലം മുതല്‍ ഞങ്ങളിവിടെ ജീവിക്കുന്നുണ്ട്. ഇനിയും ഇവിടെ തന്നെ തുടരുമെന്നും മാമുക്കോയ പറഞ്ഞിരുന്നു.

about mamukkoya

Vyshnavi Raj Raj :