ആ സിനിമയിൽ മമ്മൂട്ടിയുടെ മുഖത്തു നോക്കി അങ്ങനെ പറയാൻ തനിക്ക് കഴിഞ്ഞില്ലന്ന് മോഹന്‍ലാല്‍!

ജോഷിയുടെ സംവിധാനത്തിൽ 1990-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നമ്പർ 20 മദ്രാസ് മെയിൽ.
സിനിമയുടെ ചിത്രീകരണ സമയത്തെ ഒരു രസകരമായ സംഭവത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് സംവിധായകനായ ജോഷി.

മമ്മൂട്ടിയുടെ മുഖത്ത് നോക്കി നിങ്ങളെക്കാൾ നന്നായി ഇവൻ അഭിനയിക്കും എന്നും സിനിമകൾ ഒക്കെ കുറവാണല്ലോ ഇപ്പോൾ ഇറങ്ങുന്ന പടം എല്ലാം പൊട്ടുകയും ആണല്ലോ എന്നൊരു ഡയലോഗ് ചിത്രത്തിന്റെ തിരക്കഥയില്‍ ഉണ്ടായിരുന്നു.ആ സീൻ വായിച്ചതിനു ശേഷം ഇച്ചാക്കയുടെ (മമ്മൂട്ടി) മുഖത്തു നോക്കി അങ്ങനെ പറയാൻ തനിക്ക് കഴിയില്ലെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

ആ ഡയലോഗ് പറയാനാവില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു മോഹന്‍ലാല്‍ എന്നും ജോഷി പറയുന്നു.

about mammooty mohanlal

Vyshnavi Raj Raj :