വീട്ടിലും സേതുരാമയ്യര്‍ സ്റ്റൈൽ..മമ്മൂട്ടിയുടെ ലേറ്റസ്റ്റ് ഫോട്ടോ വൈറൽ!

മമ്മൂട്ടിയുടെ ലേറ്റസ്റ്റ് ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.ഫാന്‍സ് പേജുകളിലൂടെയും ഗ്രൂപ്പുകളിലൂടെയുമായാണ് മമ്മൂട്ടിയുടെ പുതിയ ചിത്രം പ്രചരിക്കുന്നത്. നീല ഷര്‍ട്ടും മുണ്ടുമണിഞ്ഞുള്ള മമ്മൂട്ടിയുടെ ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. തന്റെ എസ്റ്റേറ്റിലാണോ അദ്ദേഹമെന്ന് ചോദിച്ചായിരുന്നു ആരാധകരെത്തിയത്. മുടിനീട്ടി വളര്‍ത്തിയുള്ള ലുക്ക് പൊളിച്ചുവെന്നായിരുന്നു ചിലര്‍ പറഞ്ഞത്. സേതുരാമയ്യര്‍ സ്റ്റൈലിലാണല്ലോ നടപ്പെന്ന് ചോദിച്ചായിരുന്നു മറ്റ് ചിലരെത്തിയത്. സേതുരാമയ്യരുടെ അഞ്ചാം വരവ് ഉടനുണ്ടാവുമോയെന്നായിരുന്നു മറ്റ് ചിലര്‍ ചോദിച്ചത്.

മമ്മൂട്ടിയുടെ മേക്കോവറിന് കൈയ്യടിച്ചായിരുന്നു അടുത്തിടെ ആരാധകരെത്തിയത്. ദുല്‍ഖറുള്‍പ്പടെയുള്ള യുവതാരങ്ങള്‍ക്ക് ഇത് മാതൃകയാക്കാമെന്നായിരുന്നു പലരും പറഞ്ഞത്. നിമിഷനേരം കൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ പോസ്റ്റുകള്‍ വൈറലായി മാറിയത്. ജിമ്മിലെ പരിശീലനത്തിലും ഭക്ഷണകാര്യത്തിലുമെല്ലാം കൃത്യമായ നിബന്ധനകളുണ്ട് മമ്മൂട്ടിക്ക്. എത്ര ലേറ്റായാലും അദ്ദേഹം വ്യായാമം ചെയ്യാറുണ്ടെന്ന് പേഴ്സണല്‍ ട്രെയിനര്‍ വ്യക്തമാക്കിയിരുന്നു.

about mammooty

Vyshnavi Raj Raj :