ഒരു ചിന്നക്കഥൈ സൊല്ലുട്ടു മാ….ഒരു മെലിഞ്ഞു നീണ്ടൊരാളെ കണികണ്ട കഥ.

മലയാള സിനിമയുടെ എന്നത്തേയും സ്വകാര്യ അഹങ്കാരം,പകരം വെക്കാൻ കഴിയാത്ത അതുല്യ പ്രതിഭ ആരെന്നു നമ്മുക്ക് വളരെ നന്നായി തന്നെ അറിയാം.അഭിനയ ലോകത്തെത്താനായി കഷ്ട്ടപ്പെടുന്ന,പരിശ്രമിച്ചുകൊണ്ടിരിക്കുന്ന മഹാരാജാസ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയുടെ ചിത്രമാണിത്. ഇന്നും അന്നും കഷ്ട്ടപാടില്ലാതെ സിനിമയിലേക്ക് കടക്കുന്നത് അത്ര എളുപ്പമായിരുന്നില്ല.ഇന്ന് എത്ര കൗമാരക്കാരൻ ഉണ്ടോ അത്രയും ചാൻസുകളും അവരെ കാത്തിരിക്കുന്നുണ്ട്.അന്ന് ചാൻസ് തേടി നടന്ന ആ കൗമാരക്കാരൻ ഇന്ന് മലയാളികളുടെ മെഗാസ്റ്റാർ ആവുകയും മലയാളികളുടെ സ്വകാര്യ അഹങ്കാരമാവുകയും ചെയ്യുന്നു.മൂന്നു ദേശീയ അവാര്‍ഡുകളും പത്മശ്രീയും നേടി ‘മഹാനടന്‍’ എന്ന ഖ്യാതി നേടിയെടുത്തു.

മുഹമ്മദ് കുട്ടിയെന്ന മമ്മൂട്ടിയുടെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മഹാരാജാസ് കോളേജില്‍ പഠിക്കുന്ന സമയത്തുള്ള മമ്മൂട്ടിയുടെ ഫോട്ടോയാണിത്.ഫോട്ടോയില്‍ ഒപ്പമുള്ളത് സഹപാഠിയും മുന്‍ ഐഎഎ സ് ഉദ്യോഗസ്ഥനും കാർഷിക യൂണിവേഴ്‌സിറ്റി മുൻ വെെസ് ചാൻസിലറുമായ കെ.ആര്‍.വിശ്വംഭരനാണ്.

ശ്രീനിവാസന്‍ രാമചന്ദ്രന്‍ എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ പഴയ പല ഫോട്ടോകളും നേരത്തെയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍, അതില്‍ നിന്നും ഏറെ വ്യത്യസ്തമായ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

തന്റെ സുഹൃത്തായ അഖിലേഷിന്റെ അമ്മ മമ്മൂട്ടിയെ കുറിച്ച് തനിക്കു പറഞ്ഞ തന്ന കാര്യവും ഫോട്ടോ പങ്കുവച്ചുകൊണ്ട് ശ്രീനിവാസന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. ഐ.വി.ശശിയുടെ അസോസിയേറ്റ് ഡയറക്‌ടറായിരുന്നു അഖിലേഷിന്റെ അച്ഛൻ ഉമാകാന്ത്. മമ്മൂട്ടിയെ കുറിച്ച് അഖിലേഷിന്റെ അമ്മ പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണെന്ന് അഖിലേഷ് കുറിക്കുന്നു: “ഒരു പടം അനൗൺസ് ചെയ്‌തതിന്റെ പിറ്റേന്ന് രാവിലെ മുറ്റമടിക്കാൻ പടിവാതിൽ തുറന്നപ്പോൾ, ചാൻസ് ചോദിക്കാൻ ആ തണുത്ത വെളുപ്പാൻ കാലത്ത് ബസും കേറി വന്ന ഒരു മെലിഞ്ഞു നീണ്ടൊരാളെ കണികണ്ട കഥ.” മമ്മൂട്ടിയുടെ മഹാരാജാസ് കാലത്തിലെ ചിത്രം പങ്കുവച്ചുകൊണ്ടാണ് കുറിപ്പ്.

വാശിയല്ല, പിടിവാശി…

ഈ മഹാരാജാസ് ജീവിതകാലം പറഞ്ഞു തരും ഒരു താരമായി വളർന്ന് ആകാശത്തിന്റെ ഉയരങ്ങളെ കീഴടക്കുവാൻ കഠിനമായി യത്നിച്ച ഒരു സാധാ മുഹമ്മദ് കുട്ടിയെന്ന യുവാവിന്റെ നിശ്ചയദാർഢ്യത്തെക്കുറിച്ച്.എത്ര മനോഹരവും തീഷ്ണവുമായിരുന്നിരിക്കണം ആ മഹാരാജാസ് കാലങ്ങൾ..

മഹാരാജാസ് കോളേജിലെ ഒരു കാലത്തെ ഡ്രാമ ക്ലബിലെ സ്ഥിരം സാന്നിദ്ധ്യമായി അഭിനയ ജീവിതത്തിലെ തീഷ്ണമായ ചവിട്ടുപാതകൾ താണ്ടി സിനിമയിലേക്ക് എത്തിപ്പെടുന്നതിന് വളരെ മുന്നത്തെ മമ്മൂക്കയുടെ കോളേജ് കാല ചിത്രമാണിത്. പ്രിയ സ്നേഹിതനും പിന്നീട് എറണാകുളം കളക്ടറുമായ വിശ്വംഭരൻ സാറാണ് ഗ്ലാസ് വെച്ചു നിൽക്കുന്നത്.

about mammootty old photo

Sruthi S :