ഷൂട്ടിംഗ് സംഘത്തില്‍ ആദ്യ മൂന്നു മാസത്തേക്കെങ്കിലും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരെ ഒഴിവാക്കണം എന്ന നിർദ്ദേശം ട്രോൾ ആക്കുകയാണ് സോഷ്യൽ മീഡിയ.കോവിഡ് പശ്ചാത്തലത്തില്‍ സിനിമാ ഷൂട്ടിംഗ് പുനരാരംഭിക്കുമ്ബോള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളുമായി പ്രൊഡ്യൂസഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ 37-പേജ് മാനദണ്ഡങ്ങള്‍ സമര്‍പ്പിച്ചിരിക്കുകയാണ്.
റിപ്പോര്‍ട്ടില്‍ 60 വയസ്സ് കഴിഞ്ഞവരെ ലൊക്കേഷനില്‍ പ്രവേശിപ്പിക്കില്ല. പ്രൊഡ്യൂസഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ ഈ നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി ട്രോളുകളാണ് ഇറങ്ങുന്നത്. അതിലൊന്ന് 60 വയസ്സ് കഴിഞ്ഞവരെ ലൊക്കേഷനില്‍ പ്രവേശിപ്പിക്കില്ലെങ്കില്‍ മമ്മൂട്ടിയും മോഹന്‍ലാലും എങ്ങനെ സിനിമകള്‍ പൂര്‍ത്തിയാക്കും എന്നതാണ്.
about mammootty mohanlal