ആ മോഹൻലാൽ ചിത്രത്തിനായി ആദ്യം തീരുമാനിച്ചത് മമ്മൂട്ടിയെ!

മലയാള സിനിമയിൽ വളരെ ഏറെ സ്വാധിനിച്ച ചിത്രമായിരുന്നു പരദേശി. വളരെ വിജയം കൈവരിച്ച ചിത്രം കൂടെ ആയിരുന്നു അത്. എന്നാൽ ചിത്രത്തിൽ ആദ്യം അഭിനയിക്കേണ്ടിരുന്ന ആളെകുറിച്ചാണ് ഇപ്പോൾ പറയുന്നത്.മലയാള സിനിമയിൽ പകരം വെക്കാൻ പറ്റാത്ത രണ്ട് താരരാജാക്കന്മാരാണ് മലയാളത്തിലുള്ളത്. മോഹൻലാലും,മമ്മുട്ടിയും.ഇരുവരും ഏതൊക്കെ കഥാപാത്രങ്ങൾ ആണെങ്കിലും അത് വളരെ നിസാരമായി ചെയ്യുന്ന രണ്ട് അതുല്യ പ്രതിഭകളാണ് മമ്മുട്ടിയും മോഹൻലാലും.

2007 ൽ പുറത്തു വന്ന മോഹൻലാൽ ചിത്രമാണ് പരദേശി. ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ചിത്രത്തെ തേടിയെത്തിയിരുന്നു. മോഹൻലാലിന്റെ പ്രകടനും രൂപമാറ്റവുമായിരുന്നു ചിത്രത്തിലെ പ്രധാന ഹൈലൈറ്റ്. പരദേശിയിലെ താരത്തിന്റെ മേക്കപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുളള ദേശീയ പുരസ്കാരം ഈ ചിത്രത്തിലൂടെ പട്ടണം റഷ‌ീദിന് ലഭിച്ചിരുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യക്കും പാകിസ്ഥാനും അതിർത്തി നിശ്ചയിച്ചപ്പോൾ പിറന്നമണ്ണിൽ അന്യരായി പോയ ഹതഭാഗ്യരുടെ കഥയായിരുന്നു പരദേശി പറഞ്ഞിരുന്നത്.

ചിത്രത്തിലെ പ്രധാനകഥാപാത്രമായ വലിയകായത്ത് മൂസയായുള്ള ലാലേട്ടന്റെ പ്രക‍ടനം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. എന്നാൽ ലാലിനു മുൻപ് ഈ വേഷം ചെയ്യാൻ സമീപിച്ചത് മമ്മൂട്ടിയെ ആയിരുന്നു. ഒരു ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് സംവിധായാകൻ പിടി കുഞ്ഞ് മുഹമ്മദ് ഇക്കാര്യം പറഞ്ഞത്. തിരക്കഥ പോലും കോൾക്കാതെ അദ്ദേഹം സമ്മതം മൂളുകയായിരുന്നു.

പരദേശിയിലെ വലിയകായത്ത് മൂസയാകാൻ ആദ്യം തീരുമാനിച്ചത് മമ്മൂട്ടിയെയായിരുന്നു. പലക്കാട് ചെന്ന് അദ്ദേഹത്തിനോട് ചിത്രത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. തിരക്കഥ ഒന്നും നോക്കാതെ അദ്ദേഹം ചിത്രം ചെയ്യാമെന്ന് വളരെ സന്തോഷത്തോടെ സമ്മതിക്കുകയായിരുന്നു. വൈകാതെ തന്നെ ചിത്രത്തിന് ഒരു നിർമ്മാതാവിനെ കിട്ടി. അദ്ദേഹവുമായി വീണ്ടും ഒന്നു രണ്ട് തവണ മമ്മൂട്ടിയെ കാണുകയും ചെയ്തിരുന്നു. അയാളോടും സാധാരണ രീതിയിൽ തന്നെയായിരുന്നു മ്മൂക്ക സംസാരിച്ചത്.

ചിത്രം കുറച്ച് നീട്ടി വയ്ക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അല്ലാതെ ഇപ്പോൾ ഇതിനെ കുറിച്ച് ചിന്തിക്കാൻ കഴിയില്ലെന്നും മമ്മൂക്ക പറഞ്ഞു. ഒ അദ്ദേഹത്തിന്റെ തിരക്ക് കൊണ്ടാകും ഇത് പറഞ്ഞത്. എത്രകാലത്തേയ്ക്കാണ് നീട്ടി വയ്ക്കേണ്ടത് എന്ന് ഞാൻ ചോദിച്ചു. അല്ലാ അത് ഞാൻ പറയാം എന്നായിരുന്നു മറുപടി. അതെനിക്ക് തൃപ്തിയായില്ലായിരുന്നു. എന്നാൽ അത് ഒഴിവാക്കാമെന്ന് പറഞ്ഞ് ഫോൺ വെച്ചു. അദ്ദേഹം അദ്ദേഹത്തിന്റെ കാര്യം സത്യസന്ധമായി പറയുകയായിരുന്നു. സംവിധായകൻ പറഞ്ഞു.

മോഹൻലാലുമായി അടുത്ത സൗൃദമില്ലായിരുന്നു. . സുഹൃത്ത് അഷ്റഫ് വഴിയാണ് ലാലിനോട് കഥ പറഞ്ഞത്. അന്ന് അദ്ദേഹം എന്നോട് ഒറ്റ ചോദ്യം മാത്രമേ ചേദിച്ചിരുന്നുള്ളൂ. സാർ എന്തിനാണ് ഈ സിനിമ എടുക്കുന്നതെന്ന്. എന്തെങ്കിലും പറയാനുള്ളതു കൊണ്ടാണല്ലോ എന്ന് മറുപടിയും അന്ന് നൽകിയിരുന്നു. കൂടാതെ ചിത്രത്തിന് ആവശ്യമായ മേക്കപ്പ് രീതിയും മറ്റും കാണിച്ചു കൊടുത്തിരുന്നു. ഒരു മനുഷ്യന്റെ ജീവിതത്തിലെ നാല് ഘട്ടങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. ചെറുപ്പകാലം മുതൽ 80 വയസ്സുവരെയുള്ള കാലഘട്ടമായിരുന്നു ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചത്.

about mammootty and mohanlal

Sruthi S :