മമ്മൂട്ടിയെ മമ്മൂക്ക എന്ന് ആദ്യം വിളിച്ചതാര്? 369 എന്ന നമ്പർ എന്ത് കൊണ്ട് മമ്മൂക്ക എല്ലാ വണ്ടികൾക്കും ഉപയോഗിക്കുന്നു?

മമ്മൂട്ടി ഒറ്റയാനാണ്. വിജയത്തിന്‍റെ പടവുകള്‍ ആരുടെയും സഹായമില്ലാതെ ചവിട്ടിക്കയറിയ ഒറ്റയാന്‍. പ്രതിസന്ധികളേയും എതിർപ്പുകളേയും ഒറ്റയ്ക്ക് പൊരുതി തോൽപ്പിച്ചവൻ. കഥാപാത്രത്തോടുള്ള അടങ്ങാത്ത ആസക്തിയാണ് മമ്മൂട്ടിക്കെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പുതിയ പുതിയ സംവിധായകരെ തേടിയുള്ള യാത്രയിൽ അദ്ദേഹം ചിലപ്പോഴൊക്കെ കിതച്ചു, മറ്റ് ചിലപ്പോൾ കുതിച്ചു പാഞ്ഞു, ഒരു കരിമ്പുലിയെ പോലെ.

മമ്മൂട്ടിയെ മമ്മൂക്ക എന്ന് ആദ്യം വിളിച്ചതാര്? 369 എന്ന നമ്പർ എന്ത് കൊണ്ട് മമ്മൂക്ക എല്ലാ വണ്ടികൾക്കും ഉപയോഗിക്കുന്നു?മലയാളികളുടെ മനസ്സിൽ സംശയം ഉയർത്തിയ രണ്ട് ചോദ്യങ്ങളയിരുന്നു ഇത്.ഇപ്പോളിതാ ഒരു പ്രമുഖ മാഗസിൻ ഇതിനുള്ള മറുപടി നൽകിയിരിക്കുകയാണ്.

മമ്മൂട്ടിയെ ആദ്യകാലത്ത് പലരും മമ്മൂട്ടി സാർ, മമ്മൂട്ടിക്ക എന്നൊക്കെ വിളിച്ചിരുന്നു. എന്നാൽ മമ്മൂട്ടിയെ ആദ്യമായി മമ്മൂക്ക എന്ന് വിളിച്ചത് മേക്കപ്പ്മാൻ ദേവസ്യയാണ്. ദേവസ്യയുടെ മകനാണ് ഇപ്പോഴത്തെ മമ്മൂട്ടിയുടെ മേക്കപ്പ്മാനായ ജോർജ്.ആദ്യകാലത്ത് മമ്മൂട്ടി പലപേരുകളിൽ സിനിമയിൽ അഭിനയിച്ചിരുന്നു. അതിലൊന്നാണ് സജിൻ .ഷീല നിര്മിച്ച സ്ഫോടനം എന്ന സിനിമയിൽ ആയിരുന്നു മമ്മൂട്ടിയുടെ പേര് സജിന്. തുടക്കക്കാരനായതുകൊണ്ട് ഈ പടത്തില് മമ്മൂട്ടിക്ക് ഡ്യൂപ്പിനെ കൊടുത്തില്ല. വലിയ മതിലില് നിന്നും ചാടേണ്ട ഒരു സീനുണ്ടായിരുന്നു പടത്തില്. മതില് ഡ്യൂപ്പില്ലാതെ ചാടി അന്ന് മമ്മൂട്ടിക്ക് പരിക്ക് പറ്റിയിരുന്നു.

മമ്മൂട്ടിയുടെ എല്ലാ വണ്ടികളുടെയും നമ്പർ 369 ആണ്. പണ്ട് മമ്മൂട്ടി ഒരു പെട്ടി വാങ്ങിച്ചു. അതിന്റെ നമ്പർലോക്ക് 369 ആയിരുന്നു. മൂന്നിന്റെ ഗുണിതങ്ങളായ ആ നമ്പർ മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് വണ്ടിക്ക് മമ്മൂട്ടി 369 എന്ന നമ്പർ സെലക്ട് ചെയ്തത്.നാല് പതിറ്റാണ്ടുകളോളമായി മലയാള സിനിമ കയ്യടക്കി ഭരിക്കുന്ന നടനാണ് മലയാളികളുടെ സ്വന്തം മമ്മൂക്ക. 1971 -ൽ അരങ്ങേറ്റം കുറിച്ച മമ്മൂക്ക തന്റെ കഠിനാധ്വാനത്തിലും സിനിമയോടുള്ള സമർപ്പണത്തിലുമാണ് മലയാള സിനിമയുടെ താരരാജാവായി മാറിയത്.

about mammootty

Vyshnavi Raj Raj :