ഇക്ക മാസാടാ മരണ മാസ്! മമ്മൂട്ടി ചിത്രം റഷ്യൻ ഭാഷയിലേക്ക്! മലയാളത്തിൽ ഇതാദ്യം..

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി അജയ് വാസുദേവ് ഒരുക്കിയ മാസ്റ്റർപീസ് റഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റുന്നു എന്നുള്ള വാർത്തകളാണ് പുറത്തുവരുന്നത്. അങ്ങനെയെങ്കിൽ മലയാളത്തിൽ നിന്നും റഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റുന്ന ആദ്യ ചിത്രം എന്ന ഖ്യാതി ഈ മമ്മൂട്ടി ചിത്രത്തിന് ലഭിക്കും.

നോർവെ ആസ്ഥാനമായ ഫോർ സീസൺ ക്രിയേഷൻസാണ് ചിത്രം റഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റുന്നതെന്നും ഫോർസീസണുമായി കഴിഞ്ഞ ദിവസം ധാരണാപത്രത്തിൽ ഒപ്പുവച്ചതായും നിര്‍മ്മാതാക്കളായ റോയല്‍ സിനിമാസ് അറിയിച്ചു. റോയൽ സിനിമാസിന്‍റെ ബാനറിൽ സി എച്ച് മുഹമ്മദ് നിർമ്മിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഉദയ് കൃഷ്ണ ആയിരുന്നു. എഡ്വേര്‍ഡ് ലിവിങ്സ്റ്റണ്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലേക്കും മൊഴി മാറ്റിയിട്ടുണ്ട്. ഉദയ് കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. മമ്മൂട്ടിക്ക് പുറമേ ഉണ്ണി മുകുന്ദൻ, വരലക്ഷ്മി, പാഷാണം ഷാജി, ക്യാപ്റ്റൻ രാജു, കലാഭവൻ ഷാജോൺ, സന്തോഷ് പണ്ഡിറ്റ്, മഖ്ബൂൽ, ഗോകുൽ സുരേഷ് ഗോപി, പൂനം ബജ് വ, ലെന എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

മമ്മൂട്ടിക്ക് പുറമെ ഉണ്ണി മുകുന്ദൻ, വരലക്ഷ്‍മ് ശരത്‍കുമാര്‍, പാഷാണം ഷാജി, ക്യാപ്റ്റൻ രാജു, കലാഭവൻ ഷാജോൺ, സന്തോഷ് പണ്ഡിറ്റ്, മഖ്ബൂൽ സല്‍മാന്‍, ഗോകുൽ സുരേഷ്, പൂനം ബജ്‍വ, ലെന എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. അതേസമയം മാസ്റ്റർപീസ് അറബിയിലേക്ക് മൊഴിമാറ്റുന്നതുമായി ബന്ധപ്പെട്ട് ചർച്ച പുരോഗമിക്കുന്നതായും നിര്‍മ്മാതാവ് സി.എച്ച് മുഹമ്മദ് അറിയിച്ചു.

about mammootty

Vyshnavi Raj Raj :