മമ്മൂക്കയുടെ മലയാളം ഉച്ചാരണം പുതുതലമുറ കണ്ടു പഠിക്കേണ്ടതാണ്!

മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വണ്‍.മമ്മൂട്ടി ഇതുവരെ പ്രേക്ഷകർ കണ്ടിട്ടില്ലാത്ത ഗെറ്റപ്പിലാണ് ചിത്രത്തിൽ എത്തുന്നത്.മമ്മുക്കയ്ക്കു വേണ്ടി തിരക്കഥയെഴുതുന്നത് തങ്ങളുടെ കരിയറിലെ നാഴികക്കല്ലാണെന്നാണ് ഇപ്പോൾ സഞ്ജയ് പറയുന്നത്.ബോബി-സഞ്ജയ് എന്നിവർ ചേർന്നാണ്
തിരക്കഥയൊരുക്കുന്നത്.സംഭാഷണത്തിനു വലിയ പ്രാധാന്യമുള്ള സിനിമയാണ് വണ്ണെന്നും മമ്മൂട്ടി അത് മനോഹരമാക്കി അവതരിപ്പിച്ചിട്ടുണ്ടെന്നും സഞ്ജയ് പറയുന്നു.

‘മമ്മൂക്കയ്ക്കു വേണ്ടി തിരക്കഥയെഴുതുന്നത് ഞങ്ങളുടെ കരിയറിലെ നാഴികക്കല്ലാണ്. ഈ സിനിമയുടെ കഥ പറയാന്‍ മമ്മൂക്കയെ കാണാന്‍ പോകുന്നതിനു മുന്‍പൊരു ദിവസം ഞങ്ങള്‍ യാദൃച്ഛികമായി അദ്ദേഹത്തിന്റെ പഴയ സിനിമ ‘തൃഷ്ണ’ കണ്ടിരുന്നു. എം. ടി – ഐ. വി ശശി ടീമിന്റെ ചിത്രം. അതില്‍ സാഹിത്യഭംഗിയുള്ള പല ഡയലോഗുകളും മമ്മൂക്ക എത്ര കയ്യടക്കത്തോടെയാണു പറയുന്നതെന്നു ശ്രദ്ധിച്ചിരുന്നു.’

‘ഈ കാര്യം ഞങ്ങള്‍ ചോദിച്ചപ്പോള്‍ മമ്മൂക്ക പറഞ്ഞു, കോളജ് കാലം തൊട്ടേ താന്‍ നല്ലൊരു വായനക്കാരനായിരുന്നെന്നും എംടി സാറിന്റെ എല്ലാ സാഹിത്യകൃതികളും തിരക്കഥകളുമൊക്കെ നേരത്തേ വായിച്ചിരുന്നതിനാല്‍ ആ സാഹിത്യഭാഷ ഹൃദയത്തില്‍ പതിഞ്ഞിരുന്നെന്നും. മമ്മൂക്കയുടെ മലയാളം ഉച്ചാരണം ഒന്നാന്തരമാണ്. ‘വരികള്‍ക്കിടയിലെ വായന’ അദ്ദേഹത്തിന്റെ ഡയലോഗ് പ്രസന്റേഷനിലുണ്ട്. പുതുതലമുറ കണ്ടു പഠിക്കേണ്ടതാണിത്. ‘വണ്‍’ സംഭാഷണത്തിനു വലിയ പ്രാധാന്യമുള്ള സിനിമയാണ്.’ വനിതയുമായുള്ള അഭിമുഖത്തില്‍ സഞ്ജയ് പറഞ്ഞു.

about mammootty

Vyshnavi Raj Raj :