മാസ്ക് അലക്ഷ്യമായി ധരിക്കുന്നവരെ ഇൻസ്റ്റാഗ്രാമിലൂടെ രസകരമായി അവതരിപ്പിച്ച് മാളവിക മോഹൻ !

തെന്നിന്ത്യൻ ചലച്ചിത്ര നടിയെന്ന നിലയിലും മാസ്റ്റർ സിനിമയിലൂടെയും ശ്രദ്ധേയയായ നടി മാളവിക മോഹനെ അറിയാത്തവരായി ആരും തന്നെയില്ല. ഇപ്പോഴിതാ കോവിഡ് കാലത്ത് ചുറ്റും നോക്കുമ്പോൾ കാണുന്ന പലതരം മാസ്ക്ധാരികളെ രസകരമായി അവതരിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി മാളവിക. അശ്രദ്ധയോടെ മാസ്ക് ധരിക്കുന്ന ചില രീതികളാണ് മാളവിക വിഡിയോയിൽ പരിചയപ്പെടുത്തുന്നത്. മാസ്ക് താടിയിൽ ധരിക്കുന്നതും കണ്ണിലേക്ക് വെളിച്ചം തട്ടാതിരിക്കാൻ മാസ്ക് വച്ച് കണ്ണു മൂടുന്നതുമെല്ലാം വിഡിയോയിലുണ്ട്. ശ്രദ്ധയോടെയും കൃത്യതയോടെയും മാസ്ക് ധരിക്കൂ എന്നും വിഡിയോയ്ക്ക് അടിക്കുറിപ്പായി നടി കുറിക്കുന്നു.

അടുത്തിടെ മാസ്റ്റർ സിനിമയിൽ അധ്യാപികയുടെ വേഷത്തിലാണ് നടി പ്രത്യക്ഷപ്പെട്ടത്. ധനുഷിനെ നായകനാക്കി കാർത്തിക് നരേൻ ഒരുക്കുന്ന ചിത്രമാണ് നടിയുടെ അടുത്ത പ്രോജക്ട്. 1992 ൽ ചലച്ചിത്ര ഛായാഗ്രാഹകനായ കെ. യു. മോഹനന്റെ മകളായി കണ്ണൂർ ജില്ലയിലെ പയ്യന്നൂരിലാണ് മാളവികയുടെ ജനനം. മാളവിക പഠിച്ചതും വളർന്നതും മുംബൈയിലായിരുന്നു. മുംബൈയിലെ വിൽസൺ കോളേജിൽ നിന്നും മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദമെടുത്തതിനുശേഷം, അച്ഛൻ കെ യു മോഹനനെപ്പോലെ ഒരു സിനിമാട്ടൊഗ്രാഫറാകാനാണ് ആഗ്രഹിച്ചത്.

ഒരു ഫെയർനസ് ക്രീമിന്റെ പരസ്യചിത്രത്തിന്റെ ഷൂട്ടിംഗിന് അച്ഛന്റെ സഹായിയായി പ്രവർത്തിച്ച മാളവികയെ കണ്ട നടൻ മമ്മൂട്ടിയാണ് അദ്ദേഹത്തിന്റെ മകൻ ദുൽഖർ സൽമാൻ നായകനാകുന്ന സിനിമയിൽ നായികയാകാൻ ക്ഷണിച്ചത്. അങ്ങിനെ 2013 ൽ പട്ടംപോലെ എന്ന സിനിമയിൽ മാളവിക നായികയായി തുടർന്ന് നിർണ്ണായകം, ഗ്രേറ്റ് ഫാദർ..എന്നിവയുൾപ്പെടെ ചില മലയാള ചിത്രങ്ങളിലും, നാനു മാട്ടു ലക്ഷ്മി എന്ന കന്നഡ സിനിമയിലും,പേട്ട, മാസ്റ്റർ എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു.

about malavika mohan

Revathy Revathy :