വിജയ് ചിത്രത്തിനായി രണ്ടും കൽപ്പിച്ച് പാർക്കൗർ പരിശീലിച്ച് മാളവിക മോഹനൻ!

ഇളയ ദളപതി വിജയ് നായകനായി സംവിധായകനായ ലോകേഷ് കനകരാജ് ഒരുക്കുന്ന “മാസ്റ്റർ” എന്ന ചിത്രത്തിനായി കഴിഞ്ഞ രണ്ടുമാസമായി പാർക്കൗർ പരിശീലിക്കുകയാണ് മാളവിക മോഹനൻ.ചിത്രത്തിന് ഏറെ പ്രതീക്ഷയാണ് ആരാധകർ വെയ്ക്കുന്നത് മാത്രമല്ല, വിജയ് സേതുപതിയും മാളവികയും ഉൾപ്പെടുന്ന ആക്ഷൻ സീനുകളാൽ തരംഗമാകും ചിത്രം എന്നാണ് റിപ്പോർട്ട്.കൂടാതെ രജനിചിത്രം ‘പേട്ട’യ്ക്ക് ശേഷം മാളവിക അഭിനയിക്കുന്ന സൂപ്പർസ്റ്റാർ ചിത്രമെന്ന വിശേഷണവും ‘മാസ്റ്ററി’നുണ്ട്.

ചിത്രത്തിൽ മാളവികയെ കൂടാതെ “ആൻഡ്രിയ ജെർമിയ, ഗൗരി കിഷൻ, ശന്തനു ഭാഗ്യരാജ്, അർജുൻ ദാസ്”എന്നിവർ തുടങ്ങി വലിയ താരനിര ചിത്രത്തിലുണ്ട്.ഒപ്പം ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ‘മാസ്റ്ററി’ന്റെ അവസാന ഷെഡ്യൂൾ ഫെബ്രുവരിയോടെ പൂർത്തിയാവും.

അതുമാത്രമല്ല ചിത്രത്തിൽ വിജയിനെ ഇതുവരെ കാണാത്തൊരു കഥാപാത്രമായി കാണാൻ കഴിയും എന്നാണ് സംവിധായകൻ ലോകേഷ് കനകരാജ് വെളിപ്പെടുത്തുന്നത്. ഒരു കോളേജ് പ്രൊഫസറായാണ് വിജയ് ചിത്രത്തിൽ എത്തുന്നതെന്നും, 2020 ഏപ്രിലിൽ ചിത്രം തിയേറ്ററുകളിലെത്തുമെന്നുമാണ് റിപ്പോർട്ട്.

അതുമാത്രമല്ല “അനിരുദ്ധ് രവിചന്ദർ സംഗീതവും സത്യൻ സൂര്യൻ ഛായാഗ്രഹണവും” നിർവ്വഹിക്കും. ഫിലോമിൻ രാജ് ആണ് ചിത്രസംയോജനം. 2011ൽ റിലീസിനെത്തിയ ‘സൈലൻസ്ഡ്’ എന്ന ചിത്രത്തിൽ നിന്നും പ്രചോദനമുൾകൊണ്ടാണ് ചിത്രം ഒരുങ്ങുന്നതെന്നും റിപ്പോർട്ടുണ്ട്. ചൈൽഡ് അബ്യൂസ് പോലുള്ള സെൻസിറ്റീവ് പ്രശ്നങ്ങളാണ് ഈ കൊറിയൻ ചിത്രം കൈകാര്യം ചെയ്തത്.

about malavika mohan

Noora T Noora T :