മോഹനൻലാലിനോട് അടുക്കുന്ന സമയം ഞാൻ സൂക്ഷിക്കും; മേജർ രവി

കീർത്തിചക്ര, മിഷൻ 90 ഡേയ്സ്, കുരുക്ഷേത്ര എന്നീ ചിത്രങ്ങളുടെ പേര് കേട്ടാൽ തന്നെ ഈ സിനിമയിലെ നായക കഥാപാത്രങ്ങളോടൊപ്പം തന്നെ മനസിലിലേക്ക് പെട്ടന്ന് എത്തുന്ന മുഖമാണ് ഈ ചിത്രങ്ങളുടെയൊക്കെ സംവിധായകനായ മേജർ രവിയുടേത്. ഒരു ചലച്ചിത്ര പ്രവർത്തകൻ എന്നതിൽ ഉപരി അദ്ദേഹം ഇന്ത്യൻ ആർമിയിൽ സേവനം അനുഷ്ഠിച്ച വ്യക്തിയാണ്. അതുകൊണ്ട് തന്നെ അദ്ദേഹം ഒരുക്കിയ ചിത്രങ്ങളിലും ഇന്ത്യയുടെ അതിർത്തികളും അതിന് അപ്പുറവും ഇപ്പുറവുമുള്ള ജീവിതങ്ങളുമാണ് കഥാപാത്രങ്ങളും കഥാപശ്ചാത്തലവുമായിരിക്കുന്നത്. രാജ്യസ്നേഹം അദ്ദേഹം തന്റെ ഒരോ സിനിമകളിലൂടെയും പ്രേക്ഷകനിലേക്ക് എത്തിക്കുന്നു.

അതേസമയം നിമിഷാർഥം കൊണ്ട് തന്നെ ശൗര്യമേറിയ കാളക്കൂറ്റനായും ലാസ്യഭാവമുള്ള മാൻകിടാവായും വേഷപ്പകർച്ച സാധ്യമാകുന്ന അഭിനയത്തിന്‍റെ ഒടിവിദ്യക്കാരനാണ് മലയാളത്തിൻെറ താരരാജാവായ നടൻ മോഹൻലാൽ. എന്നാൽ ഇപ്പോൾ മോഹന്‍ലാലുമൊത്തുള്ള സൗഹൃദത്തെ കുറിച്ച്‌ മേജര്‍ രവി പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. ‘മിലിട്ടറി ഇന്റലിജന്‍സിലേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ചതിന് ശേഷമുള്ള എന്റെ ഫസ്‌റ്റ് പോസ്‌റ്റിംഗ് പോര്‍ട്ട്‌ബ്ളെയറിലായിരുന്നു. അവിടെ വച്ചാണ് ജീവിതത്തിലെ വഴിത്തിരിവായി മാറിയ,​ ഞാന്‍ ആരാധിക്കുന്ന മോഹന്‍ലാല്‍ എന്ന വ്യക്തിയെ കാണുന്നതും പരിചയപ്പെടുന്നതും. അദ്ദേഹം അന്ന് അറിഞ്ഞിരുന്നു; ഒരു മലയാളിയാണ് രാജീവ്ഗാന്ധി വധക്കേസിലെ ശിവദാസിന്റെ ‘ഓപ്പറേഷന്‍’ ചെയ‌്തതെന്ന്. എന്നെ കാണണമെന്ന ആഗ്രഹം ലാല്‍ പറയുമായിരുന്നു. പിന്നീട് കാര്‍ഗിലില്‍ പോസ്‌റ്റിംഗ് കിട്ടി പോയപ്പോഴും ലാലുമായിട്ട് സംസാരിക്കുമായിരുന്നു. അക്കാലത്ത് മോഹന്‍ലാലുമൊക്കെയായിട്ട് സംസാരിക്കുന്നകാര്യം മറ്റുള്ളവര്‍ അറിയുന്നത് ഭയങ്കര ത്രില്ലാണ്. ഏതൊരു സാധാരണക്കാരന്റെയും സുഖമാണത്. പിന്നീട് അടുക്കുന്ന സമയത്ത് ഞാന്‍ സൂക്ഷിക്കും. കാരണം, എപ്പോള്‍ വിളിച്ചാലും കിട്ടുന്നയാളെ വെറുതെ ശല്യം ചെയ്യരുതെന്ന് തോന്നി. പക്ഷേ തുടക്കത്തില്‍ അതൊരു ത്രില്ലായിരുന്നുവെന്ന് പറയാതെ വയ്യ’ എന്നും മേജർ രവി പറഞ്ഞു.

about major ravi

Revathy Revathy :