വിവാഹം പോലെ പഴഞ്ചന്‍ ഏര്‍പ്പാടുകള്‍ തുടരാനും അതില്‍ വിശ്വസിക്കാനും തന്നെ കൊണ്ട് കഴിയില്ല!

തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച്‌ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് മാഹി. ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.തനിക്ക് ഒരു കാമുകന്‍ ഉണ്ടെന്നും, ഗോവയില്‍ വര്‍ഷങ്ങളായി ഒരുമിച്ച്‌ ജീവിക്കുന്ന തങ്ങള്‍ക്ക് 3 വയസുള്ള ഒരു കുഞ്ഞു ഉണ്ടെന്നുമാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ബിസിനസ്കാരനാണ് കാമുകന്‍. വെറോണിക്ക എന്നാണ് കുഞ്ഞിന്റെ പേര്. വിവാഹം പോലെ പഴഞ്ചന്‍ ഏര്‍പ്പാടുകള്‍ തുടരാനും അതില്‍ വിശ്വസിക്കാനും തന്നെ കൊണ്ട് കഴിയില്ലെന്നും താരം പറഞ്ഞു. 3 വയസ്സുള്ള മകള്‍ ഉള്ള താന്‍ അവിവിവാഹിതയാണ് എന്നും മാഹി കൂട്ടിച്ചേര്‍ത്തു.

‘വിവാഹം കഴിക്കണം എന്ന തോന്നല്‍ ഇതുവരെ ഇല്ല. ഇനി അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കില്‍ പിന്നീട് ആലോചിക്കാം പക്ഷെ ഇപ്പോള്‍ ഇങ്ങനെ അവിവിവാഹിതയായി കാമുകനൊപ്പം കഴിയുന്നതിലും ഒരു കുഞ്ഞു ഉള്ളതില്‍ ഒന്നും ഇതുവരെ കുറ്റബോധം തോന്നിയിട്ടില്ല’ മാഹി പറഞ്ഞു.

about mahi actress

Vyshnavi Raj Raj :