പരസ്യചിത്രത്തിൽ അഭിനയിച്ച ആദ്യ മലയാള നായകൻ ആരെന്നറിയുമോ?;ഈ താരമാണ്!

കാലങ്ങളായി വ്യാപാരികൾ കോടികൾ ഉണ്ടാക്കുന്ന മേഖലയാണ് പരസ്യ മേഖല. സിനിമാ- കായികതാരങ്ങടക്കമുള്ള സെലിബ്രിറ്റികൾക്കെല്ലാം തന്നെ ഇന്ന് പരസ്യ വിപണി ഒരു വമ്പൻ വരുമാന മാർഗമായി മാറിക്കഴിഞ്ഞു.
എല്ലായിടത്തെയും പോലെ തന്നെ നമ്മുടെ മലയാള സിനിമാതാരങ്ങളുടെ പോക്കറ്റ് വീർപ്പിക്കുന്നതിൽ ഒരു സുപ്രധാന പങ്ക് പരസ്യ വിപണി വഹിക്കുന്നുണ്ട്. കോടികളുടെ പ്രതിഫലമാണ് ലോകോത്തരതാരങ്ങൾക്ക് തങ്ങളുടെ മുഖമൊന്ന് കാണിക്കുന്നതിനായി ലഭിക്കുന്നത്. കോടികളുടെ വ്യവഹാരം നടക്കുന്ന മേഖലയാണ് അഡ്‌വർടൈസിംഗ് സെക്‌ടർ അഥവാ പരസ്യമേഖല. ഒരുപക്ഷത്തെ ലോകത്ത് ഏറ്റവുംമധികം മത്സരം നടക്കുന്ന മേഖലകളിൽ ഒന്നായി തന്നെ അഡ്‌വർടൈസിംഗ് രംഗത്തെ കാണണം.

മികച്ച ഒരു ആശയം എത്രയും ചുരുക്കത്തിൽ പ്രേക്ഷകന് മുന്നിൽ എത്തിക്കാൻ കഴിയുന്നിടത്താണ് ഒരു പരസ്യത്തിന്റെ വിജയം. വസ്‌ത്രം, ആഭരണം, ഇലക്ട്രോണിക് ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ തുടങ്ങി വിപണിയിൽ മിന്നിമറയുന്ന താരങ്ങൾ നിരവധിയുണ്ട് മലയാളത്തിന്.

എന്നാൽ പരസ്യ ചിത്രത്തിൽ അഭിനയിച്ച ആദ്യ മലയാള നടൻ ആരായിരിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മമ്മൂട്ടി, മോഹൻലാൽ എന്നീ പേരുകളാണ് മനസിൽ വരുന്നതെങ്കിൽ പറയട്ടെ, അല്ല എന്നതാണ് ഉത്തരം.

സൂപ്പർതാരങ്ങൾക്കെല്ലാം മുമ്പ് മലയാളത്തിന്റെ മഹാനടൻ മധുവായിരുന്നു പരസ്യചിത്രത്തിലെ ആദ്യ നായകൻ. വർഷങ്ങൾക്ക് മുമ്പ് ഒരു സിഗരറ്റിന്റെ പരസ്യത്തിലായിരുന്നു മധു ആദ്യമായി മലയാളത്തിന് പരസ്യ വിപണിയെ പരിചയപ്പെടുത്തിയത്.

മ​ല​യാ​ള​ത്തി​ന്റെ​ ​ത​ല​യെ​ടു​പ്പ് ​എ​ന്ന് ​അ​ന്നും​ ​ഇ​ന്നും​ ​വി​ശേ​ഷി​പ്പി​ക്കാ​ൻ​ ​ഒ​രു​ ​ന​ട​നേ​ ​ഉ​ള്ളൂ.​ ​അ​ത് ​മ​ധു​വാ​ണ്.​ ​ത​ല​സ്ഥാ​ന​ത്തി​ന്റെ​ ​അ​ഭി​മാ​ന​വും​ ​അ​ഹ​ങ്കാ​ര​വു​മൊ​ക്കെ​യാ​ണ് ​ ​മ​ധു.​ 86​-ാ​മ​ത് ​പിറന്നാൾ ആഘോഷം കൂടെ ആയിരുന്നു കഴിഞ ദിവസം..

സ​ത്യ​നും​ ​പ്രേം​ന​സീ​റും​ ​സൂ​പ്പ​ർ​താ​ര​ങ്ങ​ളാ​യി​ ​നി​ൽ​ക്കു​ന്ന​ ​കാ​ല​ത്താ​ണ് ​മ​ധു​ ​സി​നി​മ​യി​ൽ​ ​എ​ത്തു​ന്ന​ത്.​ ​അ​ന്ന് ​പു​തി​യ​ ​സം​വി​ധാ​യ​ക​ർ​ ​സി​നി​മ​യെ​ടു​ക്കു​ന്ന​തി​നാ​യി​ ​സ​മീ​പി​ക്കു​ന്ന​ത് ​മ​ധു​വി​ന്റെ​ ​അ​ടു​ത്താ​യി​രു​ന്നു.​ ​എ​ല്ലാ​വ​രോ​ടും​ ​ഒ​രു​പോ​ലെ​ ​പെ​രു​മാ​റാ​ൻ​ ​അ​ദ്ദേ​ഹ​ത്തി​ന​റി​യാ​മാ​യി​രു​ന്നു.​ ​ഇ​ത്ര​ ​പ്ര​തി​ഫ​ലം​ ​കി​ട്ടി​യാ​ലെ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​വ​രൂ​ ​എ​ന്നാ​രോ​ടും​ ​പ​റ​യാ​റി​ല്ല.​ ​പ്ര​തി​ഫ​ലം​ ​കൊ​ടു​ക്കാ​തെ​യും​ ​ചി​ല​രൊ​ക്കെ​ ​അ​ഭി​ന​യി​പ്പി​ച്ചി​ട്ടു​ണ്ട്-സെ​ൽ​ഫി​ ​പ​ബ്ലി​സി​റ്റി​ക്കു​ ​വേ​ണ്ടി​ ​ഒ​ന്നും​ ​ചെ​യ്യാ​ത്ത​ ​ന​ട​നാ​ണ് ​മ​ധു.​ ​ഫാ​ൻ​സ് ​അ​സോ​സി​യേ​ഷ​ൻ​ ​ഉ​ണ്ടാ​ക്കാ​ൻ​ ​സ​മീ​പി​ച്ച​വ​രോ​ട് ​അ​ത് ​വേ​ണ്ടെ​ന്നു​ ​പ​റ​ഞ്ഞ​യാ​ളാ​ണ് ​മ​ധു.​ ​വ്യ​ക്തി​ത്വ​വും​ ​ക​ഴി​വി​ൽ​ ​ആ​ത്മ​വി​ശ്വാ​സ​വും​ ​ഉ​ള്ള​തു​കൊ​ണ്ടാ​ണ് ​അ​ങ്ങ​നെ​ ​നി​ല​പാ​ടെ​ടു​ക്കാ​ൻ​ ​സാ​ധി​ച്ച​ത്.

കോളേജധ്യാപകന്റെ ജോലി രാജിവെച്ച് ഡല്‍ഹിയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്ന മധുവിന് നാടകപഠനം നല്‍കിയത് ലോകനാടകവേദിയുടെ സ്പന്ദനങ്ങള്‍ കൂടിയായിരുന്നു. പക്ഷേ, മധുവിനെ നാടകത്തിന് നഷ്ടമായത് സിനിമയ്ക്ക് ഗുണമായിത്തീര്‍ന്നു. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനം കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ മധുവിനായി മലയാളത്തിന്റെ വെള്ളിത്തിര വലിച്ചിട്ടു. അതിലൂടെ പി. മാധവന്‍നായര്‍ എന്ന പേര് മാറ്റി മധുവായി അവരോധിക്കപ്പെട്ടു. പിന്നീടുള്ളത് മലയാളസിനിമയുടെ ചരിത്രം. മധുവിന്റെ ചരിത്രമെന്നോ സിനിമ യുടെ ചരിത്രമെന്നോ നമുക്കതിനെ വിളിക്കാം.

1963ല്‍ പ്രദര്‍ശനത്തിനെത്തിയ എന്‍. എന്‍. പിഷാരടിയുടെ ‘നിണമണിഞ്ഞ കാല്പാടുകളി’ലെ പട്ടാളക്കാരന്‍ – സ്റ്റീഫനായി തുടങ്ങിയ ആ അഭിനയ ജീവിതം അമ്പത്തഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ പ്രിയദര്‍ശന്‍-ലാല്‍ ചിത്രമായ കുഞ്ഞാലിമരയ്ക്കാറിലേക്ക് പ്രവേശിക്കുകയാണ്.

മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്ര​ത്തോ​ടൊ​പ്പം സ​ഞ്ച​രി​ച്ച വ്യ​ക്തി​യാ​ണ് ന​ട​ന്‍ മ​ധു.90 വ​ര്‍​ഷം പി​ന്നി​ട്ട മ​ല​യാ​ള സി​നി​മ​യി​ല്‍ ന​ട​നാ​യും സം​വി​ധാ​യ​ക​നാ​യും നി​ര്‍​മാ​താ​വും സ​ര്‍​വോ​പ​രി കാ​ര​ണ​വ​രാ​യും ക​ഴി​ഞ്ഞ 56 വ​ര്‍​ഷ​മാ​യി അ​ദ്ദേ​ഹം ന​മ്മ​ളോ​ടൊ​പ്പ​മു​ണ്ട്.മ​ല​യാ​ള സി​നി​മ​യു​ടെ കൗ​മാ​രം തു​ട​ങ്ങി​യ 60ക​ളി​ല്‍ അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ പ്രേ​ക്ഷ​ക മ​ന​സ്സി​നെ കീ​ഴ​ട​ക്കി​യ അ​ദ്ദേ​ഹം ച​ല​ച്ചി​ത്ര​ച​രി​ത്രത്തിന്‍റെയും സം​സ്കാ​രത്തിന്‍റെയും ഭാ​ഗ​മാ​യി മാ​റു​ക​യാ​യി​രു​ന്നു.300 ലേറെ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ ചരിത്രവളര്‍ച്ചക്കൊപ്പം നിറഞ്ഞാടിനിന്ന ഈ പ്രതിഭാധനനെ മലയാളി ഇന്നും ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്തുന്നു.നടന്‍, നിര്‍മാതാവ്, സംവിധായകന്‍, ചലച്ചിത്ര സ്റ്റുഡിയോ സ്ഥാപകന്‍, സിനിമാസംഘടനയുടെ അമരക്കാരന്‍ തുടങ്ങി സിനിമയില്‍ മധു കടന്നുപോകാത്ത മേഖലകള്‍ കുറവാണ്. കാലം എക്കാലവും ഓര്‍മിച്ചു വയ്ക്കുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ക്കു ഈ അനുഗൃഹീത നടന്‍ വേഷപ്പകര്‍ച്ച നല്‍കി.

65ല്‍ രാഷ്ട്രപതിയുടെ ആദ്യത്തെ സ്വര്‍ണ്ണമെഡല്‍ മലയാളത്തിലേക്ക് കൊണ്ടുവന്ന ചെമ്മീനിലെ പളനിയായി സത്യനും ചെമ്ബന്‍കുഞ്ഞായി കൊട്ടാരക്കര ശ്രീധരന്‍നായരും കറുത്തമ്മയായി ഷീലയും അഭിനയകലയുടെ ഉന്നത സാക്ഷാത്കാരങ്ങള്‍ നേടിയപ്പോള്‍ ഒരിക്കലും അടങ്ങാത്ത കടലിലെ ഓളംപോലെ കരളില്‍ നിറയെ മോഹവുമായി പുറക്കാട്ട് കടപ്പുറത്ത് കറുത്തമ്മയെ തേടിയലഞ്ഞ പരീക്കുട്ടിയെന്ന ദുരന്തകാമുകനിലൂടെ മലയാള സിനിമാസ്വാദകരുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടുകയായിരുന്നു മധു എന്ന നടന്‍.

about madhu

Sruthi S :