ഈ കുഞ്ഞു താരത്തെ മനസ്സിലായോ? ഇവൻ പണ്ടേ ലുക്കാണ്!

മലയാളികളുടെ സ്വന്തം താരമാണ് ലോലൻ എന്ന ശബരീഷ്.ഏറെ ആരാധകരാണ് താരത്തിനുള്ളത്.താരത്തിന്റേതായ ചിത്രങ്ങൾക്കൊക്കെ തന്നെയും ഏറെ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്.ഒരു സുപ്രഭാതത്തില്‍ ബിനോയ് വിളിച്ചു. ഞങ്ങള്‍ ഒരുമിച്ച് പഠിച്ചതാണ്. അങ്ങനെയാണ് കരിക്കില്‍ എത്തുന്നത്. എന്നാണ് ശബരീഷ് ഒരഭിമുഖത്തിൽ പറയുകയുണ്ടായത്.ലോലനാണ് കൂടുതലായും ആരാധകർ കൂടുതലുള്ളത് ഒപ്പം ഏറെ ആരാധകിമാരും.ദിവസവും താരത്തിന് ഏറെ സന്ദേശങ്ങളാണ് എത്തിച്ചേരുന്നത്.വളരെ പെട്ടന്ന് ജന ഹൃദയം കീഴടക്കിയവരാണിവർ.ഇപ്പോഴിതാ ലോലൻറെ പഴയകാല ചിത്രമാണ് വൈറലാകുന്നത്.

യുവസമൂഹത്തിൻ്റെ നേര്‍ക്കാഴ്ചയായി മാറിയ വെബ്സീരീസ് തേരാ പാരയിലൂടെ ശ്രദ്ധേയനായ ലോലനെന്ന ശബരീഷിൻ്റെ പുതിയ ഗെറ്റപ്പിലുള്ള ചിത്രങ്ങളെല്ലാം തന്നെ പെട്ടന്നാണ് വൈറലാകാറുള്ളത് . തേരാ പാരാ എപ്പിസോഡുകളിലൂടെ മലയാളി മനസുകളിൽ ചേക്കേറിയ ലോലനും മുന്നേറുകയാണ്.ജോര്‍ജ്, ലോലന്‍, ശംഭു, ഷിബു- ഫെയ്‌സ്ബുക്കും യൂട്യൂബും ഉപയോഗിക്കുന്ന ഒരു ശരാശരി മലയാളിക്ക് ഇവരെ അറിയാതിരിക്കാന്‍ തരമില്ല. കരിക്ക് എന്ന സൂപ്പര്‍ ഹിറ്റ് വെബ് സീരീസ് ഈ യുവാക്കള്‍ മലയാളികളുടെ മനസ്സില്‍ ചേക്കേറിയിട്ട് കുറച്ച് മാസങ്ങളേ ആയിട്ടൂള്ളൂ. കുറഞ്ഞ കാലയളവില്‍ മറ്റൊരു യൂട്യൂബ് ചാനലും നേടാത്ത ജനപ്രീതിയാണ് ടീം കരിക്ക് സ്വന്തമാക്കിയത്.കരിക്കിന്റെ ടീം ഇവരൊക്കെയാണ് നിഖില്‍ (സംവിധായകന്‍) കിരണ്‍ (കെ.കെ), ശബരീഷ് (ലോലന്‍), അനു കെ അനിയന്‍ (ജോര്‍ജ്ജ് ), ആനന്ദ് മാത്യൂസ്(ശംഭു), ബിനോയ്(ഷിബു), അര്‍ജുന്‍ (ബിട്ടോ), ജീവന്‍ (ഫ്രാന്‍സിസ്)

‘കരിക്ക്’ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഹരമാണ്. കരിക്കിലൂടെ പ്രശസ്തരായ ലോലനും ജോര്‍ജ്ജുമാണ് സോഷ്യൽ മീഡിയയിലെ ഹിറ്റ് താരങ്ങൾ. ഇരുവരും തമ്മിലുള്ള തമാശകൾ സോഷ്യൽ മീഡിയയിൽ എന്നും വൈറലുമാണ്. കരിക്ക് എന്ന പേരിലുള്ള യൂട്യൂബ് ചാനലിൻ്റെ വെബ് സീരീസായ തേരാ പാരയിലെ രണ്ടു പേരുടെയും കെമിസ്ട്രി അത്രമേൽ സുന്ദരമാണ്. ലോലൻ എന്ന സൂപ്പര്‍ഹിറ്റ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശബരീഷ് സജിനാണ് . ഇവർ രണ്ടു പേരും എൻജിനീയറിങ് ബിരുദം കഴിഞ്ഞവരാണ്.കരിക്കും കരിക്കിന്‍റെ പിള്ളേരും തരംഗമാവുകയാണ്. യൂട്യൂബ് അടക്കി ഭരിക്കുകയാണ് കരിക്കിലെ ലോലനും ജോര്‍ജ്ജും ശംഭുവും കൂട്ടുരമെന്ന് പറയാം. ‘തേരാപാരാ’യുടെ എപ്പിസോഡുകള്‍ അത്രയ്ക്കാണ് പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച് വൈറലായത്.

2018ലാണ് കരിക്കിൻ്റെ തേരാപാതാ ഇത്രത്തോളം പ്രേക്ഷക പ്രീതി ആര്‍ജ്ജിച്ചത്. യുവസമൂഹത്തിനിടെ നടക്കുന്ന സംഭവങ്ങൾ അപ്പാടെ ചിത്രീകരിക്കുന്നെന്ന തോന്നൽ ജനിപ്പിക്കാൻ ഈ പരിപാടിയ്ക്ക് കഴിഞ്ഞിരുന്നു. കൂടാതെ തേരാ പാരയിലെ കഥാപാത്രങ്ങൾ തമ്മിൽ പരസ്പരമുള്ള കെമി്ട്രിയും ഓൺലൈൻ പ്ലാറ്റ്ഫോമിൽ ക്ലിക്കാകുകയായിരുന്നു.

മിനി വെബ്സീരീസായി ഒരുക്കുന്ന തേരാ പാരയുടെ ക്രീയേറ്റീവ് ഡയറക്ടർ നിഖിൽ പ്രസാദ് ആണ്. അഭിനേതാക്കൾ പരസ്പരം പറയുന്ന കൗണ്ടറുകൾ തേരാപാരയിലേക്ക് ചേര്‍ക്കുകയാണെന്ന് നിഖിൽ വ്യക്തമാക്കിയിട്ടുണ്ട്. അത്രത്തോളം തന്നെ റിയലിസ്റ്റിക് ആയി ചിത്രീകരിക്കുന്ന തേരാപാരയിലൂടെ ജോര്‍ജ്ജും ലോലനുമാണ് ഏറെ ആരാധകരെ സ്വന്തമാക്കിയത്.

about lolan old photo

Sruthi S :