കിടിലൻ ലുക്കിൽ ലക്ഷ്മി;സുന്ദരിയായിട്ടുണ്ടന്ന് ആരാധകർ!

ഫ്‌ളവർസ് ടി.വിയിലെ സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിലൂടെ ആരാധകരുടെ പ്രിയങ്കരിയായ അവതാരകയാണ് ലക്ഷ്മി. ഒന്ന്-രണ്ട് അവതാരകരെ പരീക്ഷിച്ച് പരാജയപ്പെട്ട ശേഷമാണ് അവസരം ലക്ഷ്മിയിലേക്ക് എത്തിയത്. പിന്നീട് കഴിഞ്ഞ രണ്ട് വർഷത്തോളമായി ലക്ഷ്മി തന്നെയാണ് ആ ഗെയിം ഷോയിൽ അവതാരകയായി മുന്നോട്ട് പോകുന്നത്.ലക്ഷ്മിയുടെ ഓരോ ഫോട്ടോയും വിശേഷങ്ങളും താരം അതിലൂടെ പങ്കുവെക്കുകയും ആരാധകർ അത് ഏറ്റെടുക്കാറുമുണ്ട്.

ഇപ്പോഴിതാ ലക്ഷ്മി പോസ്റ്റ് ചെയ്ത തന്റെ പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ മിനിറ്റുകൾക്ക് ഉള്ളിൽ തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അർഫാസ് ഫോട്ടോഗ്രാഫി എടുത്ത ചിത്രങ്ങളിൽ മോഡേൺ ഔട്ട് ഫിറ്റിലാണ് താരം എത്തിയിരിക്കുന്നത്. റെയിൻബോ സൂപ്പർ സ്റ്റാറിന്റെ ഔട്ട് ഫിറ്റാണ് താരം ധരിച്ചിരിക്കുന്നത്.

അഭിലാഷ് കിച്ചുവാണ് താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത്. ഇളം ലൈറ്റിന്റെ വെളിച്ചത്തിൽ എടുത്തിരിക്കുന്ന ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാണ്. ചിന്നു ചേച്ചി അടാർ ലുക്ക് എന്നാണ് കൂടുതൽ പേരും കമന്റ് ഇട്ടിരിക്കുന്നത്. ചിന്നുവെന്നാണ് ആരാധകർ ലക്ഷ്മി നക്ഷത്രയെ വിളിക്കുന്നത്. മാർക്കോണി മത്തായി എന്ന സിനിമയിൽ ഒരു ചെറിയ വേഷത്തിൽ ലക്ഷ്‌മി അഭിനയിച്ചിട്ടുണ്ട്.

about lekshmi

Vyshnavi Raj Raj :