മോഹൻലാലിനൊപ്പം സിനിമ കാണാൻ പോയി,സിനിമ തുടങ്ങിയപ്പോൾ പരസ്പരം മുഖം നോക്കി ഇരിക്കേണ്ടി വന്നു!

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ലക്ഷ്മി ഗോപാല സ്വാമി. മലയാളത്തിന് പുറമെ തമിഴിലും തെലുഗിലും കന്നടയിലുമെല്ലാം താരം തന്‍റെ അഭിനയ പാടവം തെളിയിച്ചു. അഭിനേത്രി എന്നതിനോടൊപ്പം തന്നെ നര്‍ത്തകി എന്ന തരത്തിലും ലക്ഷ്മി ഗോപാല സ്വാമിയെ പ്രേക്ഷകര്‍ക്കറിയാം. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് ഇവര്‍ മലയാളികള്‍ക്ക് സുപരിചിതയാകുന്നത്. തനിക്ക് മോഹൻലാലിനെ വിവാഹം കഴിക്കാനായിരുന്നു ആ​ഗ്രഹമെന്ന് താരം നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ലാലേട്ടനുമൊത്ത് ഒരു ഷോയിക്ക് പോയപ്പോൾ സംഭവിച്ച രസകരമായ കാര്യങ്ങൾ തുറന്നുപറയുകയാണ് ലക്ഷ്മി.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ.. അമേരിക്കയിൽ സ്റ്റേജ് ഷോയിൽ എത്തിയപ്പോളാണ് മോഹൻലാൽ പറയുന്നത് ബ്രാഡ് പിറ്റിന്റെ ഒരു അടിപൊളി ഇംഗ്ലീഷ് പടം അടുത്തുള്ള തിയേറ്ററിൽ ഓടുന്നുണ്ടെന്നും നല്ല സിനിമയാണെന്ന് പറഞ്ഞു മുകേഷ്, വിനീത് എന്നിവർക്ക് ഒപ്പം തന്നോടും വരാൻ വാശി പിടിച്ചു.ഒടുവിൽ മോഹൻലാലിന്റെ നിർദേശ പ്രകാരം സിനിമക്ക് പോയെന്നും തിയേറ്ററിൽ എത്തി സിനിമ തുടങ്ങിയപ്പോൾ പരസ്പരം മുഖം നോക്കി ഇരിക്കേണ്ട അവസ്ഥ വന്നെന്നും കാരണം സിനിമ ജർമ്മൻ ഭാഷയിലായിരുന്നു
ആർക്കും ഒന്നും മനസിലാകാതെ ഇരുന്നപ്പോൾ ലാലേട്ടൻ പോപ്‌കോണും കഴിച്ചുകൊണ്ട് സിനിമ ആസ്വദിച്ചു കാണുന്നു.കഴിച്ചു തുടങ്ങി 7 മിനിറ്റ് കൊണ്ട് അത് തീർത്തെന്നും പിന്നീട് ഓരോ സീൻ വരുമ്പോളും മോഹൻലാലും മുകേഷും കൂടി ഇരുന്നു ഉറക്കെ പൊട്ടിച്ചിരിക്കാനും തുടങ്ങി. അവരുടെ ഒപ്പം ഇരുന്നാൽ സമയം പോകുന്നത് അറിയില്ലെന്നും തങ്ങളെ അവിടെ ഉള്ളവർക്ക് അറിയാത്തത് കൊണ്ട് അത് അവർ ശരിക്ക് ആസ്വദിച്ചെന്നും ലക്ഷ്മി പറയുന്നു.

about lekshmi gopala swami

Vyshnavi Raj Raj :