“നരേന്ദ്രൻ മകൻ ജയകാന്തനും അമ്മാവനും;കണ്ണൂർ എയർപോർട്ട് വന്നതിൻറെ സന്തോഷം പങ്കിടുന്നു!

മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത രണ്ട് താരങ്ങളാണ് കുഞ്ചാക്കോ ബോബനും ശ്രീനിവാസനും.മലയാള സിനിമയിൽ പല ചിത്രങ്ങങ്ങളും താരങ്ങൾ ഒരുമിച്ചെത്തിയിട്ടുണ്ട്.അന്നൊക്കെയും പ്രേക്ഷകർ ഏറെ പിന്തുണയാണ് താരങ്ങൾക്കു നല്കിയിട്ടുമുള്ളത്.മലയാള സിനിമയിലെ സംവിധായകനും,നടനുമെല്ലാം ആണ് ശ്രീനിവാസൻ,അതുപോലെതന്നെ കുഞ്ചാക്കോ ബോബൻ മലയാളികൾക്കെന്നും ഏറെ പ്രിയപ്പെട്ട താരമാണ്.ഇപ്പോൾ ഇതാ താരങ്ങളുടെ പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കണ്ണൂർ വിമാനത്താവളത്തെ ചുറ്റിപ്പറ്റി മലയാളത്തിൽ ഒരു സിനിമ ഇറങ്ങിയിട്ടുണ്ട്. കുറച്ച് കാലം മുമ്പാണ്. നരേന്ദ്രൻ മകൻ ജയകാന്തൻ വക. ഒടുവിൽ വർഷങ്ങൾക്ക് ശേഷം ആ ജയകാന്തനും അദ്ദേഹത്തിന്റെ അമ്മാവനും കണ്ണൂർ വിമാനത്താവളത്തിൽ വച്ച് കണ്ടുമുട്ടുകയാണ്. ഇതിന്റെ ചിത്രങ്ങൾ പങ്കുവച്ചത് കുഞ്ചാക്കോ ബോബനാണ്.

ചിത്രത്തിൽ ജയകാന്തനായി അഭിനയിച്ചത് കുഞ്ചാക്കോ ബോബനും അദ്ദേഹത്തിന്റെ അമ്മാവനായി എത്തിയത് ശ്രീനിവാസനുമായിരുന്നു. ഇരുവരും കണ്ണൂർ വിമാനത്താവളത്തിൽ വച്ച് കണ്ടുമുട്ടിയപ്പോഴുള്ള ചിത്രമാണ് ചാക്കോച്ചൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. “നരേന്ദ്രൻ മകൻ ജയകാന്തനും അമ്മാവനും ….!!
കണ്ണൂർ എയർപോർട്ട് വന്നതിന്റെ സന്തോഷം പങ്കിടുന്നു,” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, ശ്രീനിവാസൻ, ജനാർദ്ദനൻ, ഇന്നസെന്റ്, സംയുക്ത വർമ്മ, അസിൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പുറത്തിറങ്ങിയ ചിത്രമാണ് നരേന്ദ്രൻ മകൻ ജയകാന്തൻ വക. തെന്നിന്ത്യൻ നടി അസിന്റെ ആദ്യ ചിത്രമായ ഇതിൽ പ്രശസ്ത തമിഴ് നടൻ പാർത്ഥിപനും ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.

കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി. കരുണാകരൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ജിയോ മൂവീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ശ്രീനിവാസൻ ആണ്. മുല്ലനേഴി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്.

about kunjakko boban and sreenivasan

Noora T Noora T :