കൂടത്തായ് കേസ് ആധാരമാക്കി സിനിമയും സീരിയലുമൊക്കെ പുറത്തിറക്കാൻ ഇരിക്കുകയാണ്.എന്നാൽ ഇതിന്റെ നിർമ്മാതാക്കൾ നേരിട്ട് ഹാജരാകാന്‍ താമരശ്ശേരി മുന്‍സിഫ് കോടതിയാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്.കേസിലെ പ്രധാനപ്രതി ജോളിയുടെ മക്കള്‍ നല്‍കിയ പരാതിയിലാണ് കോടതിയുടെ നടപടി.
ജനുവരി 13 ന് ആശീര്‍വാദ് സിനിമാസ് ഉടമ ആന്റണി പെരുമ്പാവൂര്‍, വാമോസ് പ്രൊഡക്ഷന്‍സ് ഉടമ ഡിനി ഡാനിയല്‍, ഫ്ളവേര്‍സ് ടിവി തുടങ്ങിയ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു.ഫ്ളവേഴ്സ് ചാനലിന്റെ പുതിയ സീരിയലായ കൂടത്തായ് 13ാം തിയ്യതി സംപ്രേക്ഷണം ചെയ്യാനിരിക്കെയാണ് കോടതി നടപടി. കുടത്തായ് സംഭവം സിനിമയാക്കരുതെന്ന് അവശ്യപ്പെട്ടുകൊണ്ട് ആന്റണി പെരുമ്പാവൂരും നടിയും അടക്കമുള്ളവര്‍ക്കെതിരെ പരാതിയുമായി അഭിഭാഷകനായ ശ്രീജിത്ത് പെരുമന രംഗത്ത് എത്തുകയും ചെയ്തിരുന്നു.
about kudathai movie and serial