കാക്ക ഇറച്ചി ഇഷ്ടമാണോ? എന്നാൽ കാക്ക ഇറച്ചി കഴിച്ചിരുന്ന ഒരു സൂപ്പർ സ്റ്റാർ നമ്മുക്കുണ്ട്; ആരെന്നറിയാമോ!?

ഇറച്ചികൾ നമ്മൾ കഴിക്കുന്നത് ചിക്കൻ,മട്ടൻ,ബീഫ് തുടങ്ങിയ പലതരം ഇറച്ചികളാണ്.ഇതൊക്കെ തന്നെ നമ്മുടെ ഇഷ്ട്ടമുള്ള വിഭവങ്ങളുമാണ്.ചിലരൊക്കെ മറ്റു ഇറച്ചികളും ഒന്ന് രുചിച്ചു നോക്കാറുണ്ട്.ഓരോരുത്തർക്കും ഓരോ രുചിയാണ് ആയതിനാൽ തന്നെ എല്ലാവര്ക്കും എല്ലാം ഇഷ്ട്ടപെടണമെന്നും ഇല്ല.അങ്ങനെ ആണെങ്കിൽ കാക്ക ഇറച്ചിയോ?ആർക്കും ഒന്ന് ഞെട്ടിത്തരിക്കും കാരണം അതങ്ങനെ കഴിക്കാറില്ല എന്നതാണ് സത്യം,അത്താഴത്തിനു കക്കയിറച്ചി ജോറാണെന്നു പറയുന്ന ഒരു സിനിമയുണ്ട് അറിയാമോ?അത് മൃഗയ എന്ന ചിത്രമാണ്.എന്നാൽ അതാരാണ് പറഞ്ഞത് നമ്മുടെ വാറുണ്ണി,എന്നാൽ വാറുണ്ണി പറഞ്ഞെ ഉള്ളു കഴിക്കില്ല കേട്ടോ.പക്ഷെ കക്കയിറച്ചി കഴിക്കുന്ന മലയാള സിനിമയുടെ എന്നത്തേയും സൂപ്പർസ്റ്റാറുണ്ട്.കക്കയിറച്ചി ഏറെ ഇഷ്ട്ടപെടുന്ന ഒരു താരം.മലയാള സിനിമയിലെ എണ്ണം പറഞ്ഞ വില്ലനായും നായകനായുമൊക്കെ തിളങ്ങിയ കെ.പി ഉമ്മറായിരുന്നു ആ താരം.ആ താരത്തെ നമ്മുക്ക് മറക്കാനാവില്ല ഒരിക്കലും.

നടൻ രാഘവനാണ് കെ.പി ഉമ്മറിന്റെ ‘കാക്ക’ സ്നേഹത്തെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. വിൻസെന്റ് സംവിധാനം ചെയ്‌ത നഖങ്ങൾ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു ഉമ്മറിന്റെ കാക്ക വേട്ട എന്നും രാഘവൻ പറയുന്നു.’പീരുമേടിനടുത്തുള്ള ചപ്പാത്ത് എന്ന സ്ഥലത്തായിരുന്നു നഖങ്ങൾ എന്നു പറഞ്ഞ സിനിമയുടെ ഷൂട്ടിംഗ് നടന്നിരുന്നത്. മലയുടെ മുകളിലാണ് ലൊക്കേഷൻ. അതിനടുത്ത് ഒരു എസ്‌റ്റേറ്റ് ബംഗ്ളാവുണ്ട്. അവിടെയൊക്കെയാണ് ഞങ്ങൾക്ക് വിശ്രമിക്കാനുള്ള സ്ഥലം കണ്ടെത്തിയിരുന്നത്. ബംഗ്ളാവിൽ വച്ച് ഒരു രസകരായ കാര്യം നടന്നു.

ഉമ്മുക്ക (കെ.പി.ഉമ്മർ) അദ്ദേഹം ഭക്ഷണക്കാര്യത്തിൽ പ്രിയനാണ്. അവിടെ എസ്‌റ്റേറ്റിന്റെ ഉടമസ്ഥന്റെ ഒരു എയർഗണ്ണുണ്ട്. നല്ല കറുത്ത കാക്കകളാണവിടെ. കറുത്ത കാക്ക എന്നു പറഞ്ഞാൽ നമ്മൾ ഇവിടെയൊന്നും കാണുന്ന തരത്തിലുള്ള കാക്കകളല്ല. കുറച്ചു കൂടി വലുതാണ്. ഇതുകണ്ടപ്പോൾ ഉമ്മുക്കയ്‌ക്ക് വലിയ താൽപര്യം. ഈ കാക്കകളെ വെടിവച്ച് വീഴ്‌ത്തി അതിന്റെ ഇറച്ചി തിന്നാൻ. അങ്ങനെ കാക്കയെ വെടിവച്ച് വീഴ്‌ത്തി കറി വച്ചു കഴിക്കുകയും ചെയ്‌തു. ഓരേ സ്ഥലത്തും എന്താണോ സുലഭമായിട്ടുള്ളത് അത് അദ്ദേഹത്തിന് കിട്ടണമെന്ന രസകരമായ പ്രകൃതമായിരുന്നു കെ.പി.ഉമ്മറിന് ഉണ്ടായിരുന്നത്’- രാഘവൻ പറയുന്നു.

കെപി ഉമ്മറിനെ അറിയാത്ത ആരുണ്ട് ശാരദേ ഞാനൊരു വികാരജീവിയാണ്..”” എന്ന വാചകം പിന്നീട് മിമിക്രി കലാകാരന്മാരുടെ സഹായത്തോടെ പുതിയ തലമുറയുടെ മുന്നില്‍ കെ. പി. ഉമ്മറെന്ന നടന്‍റെ സ്ഥായിയായ ഒരു ഭാവമായി മാറി.ഉമ്മറിനെ ഒരു മഹാനായ നടന്‍ എന്നൊന്നും ഒരിക്കലും പറയാനാകില്ല; എങ്കിലും കിട്ടിയ നല്ല വേഷങ്ങളെല്ലാം തന്നെ തികഞ്ഞ കൈയടക്കത്തോടെ തിരശീലയില്‍ അവതരിപ്പിച്ച സുന്ദരനായ നടന്‍ എന്ന് ധൈര്യപൂര്‍വ്വം ഉമ്മറിനെ വിശേഷിപ്പിക്കാം.മൂന്ന് പതിറ്റാണ്ടുകള്‍ മലയാള സിനിമയില്‍ സജീവമായിരുന്നു ശ്രീമാന്‍ കെ.പി. ഉമ്മര്‍ അഥവാ സിനിമാക്കാരുടെ ഉമ്മുക്ക. ആ ഉമ്മുക്കയെ കുറിച്ചുള്ള ക്യാമറയുടെ മുന്നിലെയും പിന്നിലെയും ചില വിശേഷങ്ങളും തമാശകളുമാണ് ഇതൊക്കെയും.

about kp ummer

Sruthi S :