ട്രെൻഡിങ്ങിൽ ഇടം പിടിച്ച് ടോവിനോ ചിത്രത്തിലെ ആദ്യ ഗാനം…

ടൊവിനോ തോമസ് നായകനായെത്തുന്ന ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ ലെ ആദ്യ ഗാനം പുറത്തിറങ്ങിയതോടെ യുട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടിയിരിക്കുകയാണ്. ടോവിനോയും ഇന്ത്യ ജാര്‍വിസും ഒരുമിച്ചുള്ള ‘പാരാകെ പടരാമേ’ ഗാനമാണ് ഇന്നലെ അണിയറക്കാർ പുറത്തുവിട്ടത്

വിനായക് ശശികുമാറും നിഷാ നായരുടെ വരികൾക്ക് സൂരജ് എസ് കുറുപ്പാണ് സംഗീതം നൽകിയിരിക്കുന്നത്. റംഷി അഹമ്മദ്, സൂരജ് എസ് കുറുപ്പ്, മൃദുല്‍ അനില്‍, പവിത്രാ ദാസ്. പ്രണവ്യാ ദാസ് എന്നിവരാണ് പാടിയിരിക്കുന്നത്. സുഷിൻ ശ്യാം ആണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

മലയാളവും ഹിന്ദിയും ഇടകലർത്തിയാണ് പാട്ട് ഒരുക്കിയിരിക്കുന്നത്. ലോകത്തുടനീളം യാത്ര ചെയ്ത അമേരിക്കൻ യുവതി ഇന്ത്യയിലേക്കെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആദ്യ ഗാനം യുട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടിയിരിക്കുന്നത്

രണ്ടു പെൺകുട്ടികൾ, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങൾക്കു ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്. ആന്റോ ജോസഫ് ആണ് ചിത്രത്തിന്റെ നിർമാണം.

about kilometers and kilometers 

Noora T Noora T :