മറ്റുള്ളവർ ബസ്സിൽ പോയപ്പോൾ ടോവിനോ പോയത് മോട്ടോറിക്ഷയിൽ;ഇത്രയും സിംപിളായ ഒരു നടനില്ല!

ടോവിനോ തോമസിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങാൻ പോകുന്ന ചിത്രമാണ് കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്.കുഞ്ഞു ദൈവം എന്ന ചിത്രമൊരുക്കി പ്രേക്ഷക ശ്രദ്ധ നേടിയ ജിയോ ബേബി രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ടോവിനോ തോമസും ഗോപി സുന്ദറും സിനു സിദ്ധാർഥും രാംഷിയും ചേർന്നാണ്. ടോവിനോയുടെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ചിത്രം.ഇപ്പോളിതാ സംവിധായകൻ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തുണ്ടായ മറക്കാൻ പറ്റാത്ത ഒരനുഭവം പങ്കുവെക്കുകയാണ്. മെട്രോമാറ്റിനിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ജിയോ ബേബി മനസുതുറന്നത്..
ചിത്രത്തിൽ ടോവിനോ തോമസ് ഉപ്രയോഗിക്കുന്ന ഒരു പ്രത്യേക തരം വണ്ടിയുണ്ട്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വേണ്ടിയായിരുന്നു അത്,ആ വണ്ടി ഉണ്ടാക്കിയ രസകരമായ ഒരനുഭവമാണ് ജിയോ പങ്കുവെക്കുന്നത്.
ജിയോ ബേബിയുടെ വാക്കുകളിലേക്ക്…

‘ചെന്നൈയിൽ നിന്നും സിനിമ സെറ്റിലേക്ക് വേണ്ടി വാങ്ങിയ മോട്ടോറിഷ എന്ന ഒരു വണ്ടിയുണ്ടായിരുന്നു.ഈ വണ്ടി സിനിമയിലെ കഥാപാത്രം ഉപയോഗിക്കുന്നതാണ്.വാങ്ങിച്ച സമയത്ത് ഉപയോഗിക്കാൻ എളുപ്പമായിരുന്നു. മാത്രമല്ല ഈ വണ്ടിയോടിക്കാൻ പ്രത്യക ബാലൻസ് വേണം,പരിചയം ഇല്ലാത്തവർക്ക് ഓടിക്കാൻ കഴിയില്ല. ഇടക്കൊക്കെ ഈ വണ്ടിക്ക് കേടുവരുകയും ചെയ്യും. വളരെ കഷ്ട്ടപെട്ടതാണ്
ഈ മോട്ടോറിക്ഷ സിനിമ ലൊക്കേഷനായ രാജ്യസ്ഥാൻ വരെ എത്തിച്ചത് .ബസ്സിന്റെ അടിയിൽ അഴിച്ച് പാക്ക് ചെയ്താണ് അവിടെ വരെ എത്തിച്ചത്.പക്ഷേ രാജ്സ്ഥാനിലെത്തി റീസെറ്റ് ചെയ്തപ്പോൾ സ്റ്റാർട്ട് ചെയ്യാൻ കഴിയുന്നില്ലായിരുന്നു.അപ്പോഴാണ് മറ്റൊരു വഴിത്തിരിവാകുന്നത്,ചിത്രത്തിന്റെ സിനിമോട്ടാഗ്രാഫർ ഒരു ടെക്‌നീഷനാണ് അദ്ദേഹം എല്ലാ വിധത്തിലുള്ള മോട്ടോർ യന്ത്രങ്ങളുമായി ബന്ധപെട്ട് പണിയെടുക്കുന്ന ആളാണ്, അദ്ദേഹമാണ് ഇത് ശരിയാക്കുന്നത്- ജിയോ പറയുന്നു.

ബസ്സിൽ കൊണ്ടുവന്നു കഴിഞ്ഞാലും 20 കിലോമീറ്റര് അകലെയുള്ള ലൊക്കേഷനിലേക്കാണ് വണ്ടി കൊണ്ടുവരേണ്ടത്.അപ്പൊൾ ഈ വണ്ടി ലൊക്കേഷനിൽ വെച്ചിട്ടുപോകാൻ പറ്റില്ല, കാരണം സേഫ്റ്റി ഉള്ള സ്ഥലങ്ങളായിരുന്നില്ല.രാവിലെയും വൈകുന്നേരവും ഷൂട്ടിങ് കഴിഞ്ഞാൽ സിനിമോട്ടോഗ്രാഫർ ഈ വണ്ടിയിലായിരിക്കും വരുന്നത്.ഇദ്ദേഹത്തിന് കബനി കൊടുക്കുന്നത് ടോവിനോ തോമസ് ആയിരിക്കും.ബാക്കിയുള്ളവർ ബസ്സിലും,ട്രാൻസ്‌പോർട്ടേഷൻ കാറുകളിലും പോരുമ്പോൾ നമ്മുടെ ടോവിനോയും സിനിമോട്ടോഗ്രാഫറും ഈ മോട്ടോറിക്ഷ ഓടിച്ചുകൊണ്ടാണ് പോയികൊണ്ടിരുന്നത്.കാരണം വേറെ ആർക്കും ഇത് കൈകാര്യം ചെയ്യാൻ സാധിക്കില്ല.കൂടാതെ 20 കിലോമീറ്റര് ഓടിക്ക എന്ന് പറഞ്ഞാൽ സംഭവം രസകരമാണ്, എന്നാൽ ആ സമയത്ത് രസകരമാണ് എന്ന് അറിയില്ല പക്ഷേ ഇപ്പോൾ കാണുമ്പോൾ അത് രസകരമായി ഓർക്കുന്നു എന്നാണ് ജിയോ പറയുന്നത്.

അമേരിക്കയിൽ നിന്നുള്ള വനിത ഇന്ത്യയിൽ യാത്ര ചെയ്യുന്നതും അവരുടെ യാത്രയിൽ യാത്രാസഹായിയായി ഒരു മലയാളി പയ്യൻ ഒപ്പം ചേരുന്നതുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ചിത്രത്തിന്‍റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഇന്ത്യയിലുടനീളം സംഘം 36 ദിവസമാണ് ഇവർ യാത്ര ചെയ്തത്.തമിഴ് നാട്, കർണാടക, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ആയിരുന്നു പ്രധാനമായും ചിത്രീകരണം. ഹിമാലയത്തിലാണ് ചിത്രത്തിന്‍റെ ക്ലൈമാക്സ് ഷൂട്ട് ചെയ്തിരിക്കുന്നത്. ജിയോ ബേബി തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനു സിദ്ധാർഥ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം സൂരജ് എസ്. കുറുപ്പ് ആണ്.

about kilometers and kilometers movie

Vyshnavi Raj Raj :