പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കെജിഎഫ്: ചാപ്റ്റര്‍ 2. ഒക്ടോബര്‍ 23 ന് ചിത്രം ലോകമെമ്ബാടും റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോള്‍ ചിത്രത്തിലെ സഞ്ജയ് ദത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ജൂലൈ 29 ന് റിലീസ് ചെയ്യും എന്ന സംവിധായകന്‍ ട്വിറ്ററിലൂടെ അറിയിച്ചു.
‘കെജിഎഫ് 2’ ചിത്രത്തിന്‍റെ പ്രധാന ആകര്‍ഷണം സഞ്ജയ് ദത്ത് വില്ലനായി എത്തുന്നു എന്നതാണ്. അധീര എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സഞ്ജയ് ദത്തിന്റെ ആദ്യ കന്നട ചിത്രമാണിത്. സാന്‍ഡല്‍വുഡിലെ എക്കാലത്തെയും ഉയര്‍ന്ന ബജറ്റിലെത്തിയ കെജിഎഫ് സാങ്കേതിക പരമായും ദൃശ്യപരമായും ശ്രദ്ധ നേടിയ സിനിമയാണ്.
about kgf movie