തമിഴിൽ ഓൺലൈൻ റിലീസിനൊരുങ്ങി കീർത്തി സുരേഷ് ചിത്രമായ ‘പെന്‍ഗ്വിന്‍’

തമിഴിൽ ഓൺലൈൻ റിലീസിനൊരുങ്ങി കീർത്തി സുരേഷ് ചിത്രമായ ‘പെന്‍ഗ്വിന്‍’.ചിത്രം ആമസോണ്‍ പ്രൈമില്‍ നേരിട്ടു റിലീസ് ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ത്രില്ലര്‍ ചിത്രമാണിത്. അതേസമയം ജ്യോതിക നായികയാവുന്ന പൊന്മകള്‍ വന്താല്‍ ഡയറക്‌ട് ഒടിടി റിലീസ് ചെയ്യാനുള്ള തീരുമാനം തമിഴ് സിനിമാ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

തമിഴിനൊപ്പം പെന്‍ഗ്വിന്റെ തെലുങ്ക് പതിപ്പും ജൂണില്‍ ആമസോണ്‍ പ്രൈമിലെത്തുമെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച്‌ സിഫി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജിന്റെ ഉടമസ്ഥതയിലുള്ള സ്റ്റോണ്‍ ബഞ്ച് ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മദംപട്ടി രംഗരാജ്, ലിംഗ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സന്തോഷ് നാരായണനാണ് സംഗീതം. ഛായാഗ്രഹണം കാര്‍ത്തിക് പളനി.

about keerthi suresh movie

Vyshnavi Raj Raj :