മലയാള സിനിമയുടെയും,പ്രേക്ഷകരുടെയും ഇഷ്ട്ട താര ജോഡികളാണ് ദിലീപും കാവ്യാ മാധവനും.ഇവരുടെ വിശേഷങ്ങളറിയാൻ ആരാധകർ കാത്തിരിക്കുമ്പോഴാണ് ഇപ്പോൾ ഈ കുടുംബത്തിൽ രണ്ട് വിശേഷങ്ങൾ എത്തിയിരിക്കുന്നത്. മൈ സാന്റ എന്ന ചിത്രമാണ് ജനപ്രിയ നായകന്റെതായി ഇന്ന് തിയ്യേറ്ററുകളിൽ നിറഞ്ഞോടുന്നത്. കൂടാതെ സിനിമ വിജയകരമായി മുന്നേറുന്നതിനിടെ കാവ്യ മാധവന് പങ്കുവെച്ച പുതിയ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ഒന്നടങ്കം വൈറലായി മാറുകയാണ്. ഭര്‍ത്താവിന്റെയും മകളുടെയും പുതിയൊരു ചിത്രമാണ് തന്റെ ഫേസ്ബുക്ക് പേജില്‍ കാവ്യാ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചിത്രത്തില്‍ ലിറ്റില്‍ സാന്റയായി അതി സുന്ദരിയായാണ് മഹാലക്ഷ്മിയുള്ളത് ഒപ്പം ബിഗ് സാന്റയായി ദിലീപിനെയും കാണിക്കുന്നു. അച്ഛന്റെയും മകളുടെയും സാന്റാ വേഷത്തിലുളള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നുകൊണ്ട് കാവ്യാ മാധവന് എത്തിയിരിക്കുന്നത്. കാവ്യയുടെ പുതിയ പോസ്റ്റിന് താഴെയായി നിരവധി പേര് ആശംസകള്‍ നേര്‍ന്നുകൊണ്ട് എത്തിയിരുന്നു.
ദിലീപ്-കാവ്യ താരജോഡികളുടെ വിവാഹ ശേഷമുളള ചിത്രങ്ങളും വീഡിയോകളുമെല്ലാം എല്ലാവരും ഏറ്റെടുത്തിരുന്നു. വിവാഹ വാര്‍ഷികവും മകള്‍ മഹാലക്ഷ്മിയുടെ പിറന്നാളുമെല്ലാം അടുത്തിടെ ഇരുവരും ആഘോഷമാക്കി മാറ്റിയിരുന്നു. തുടര്‍ന്ന് കുടുംബത്തോടൊപ്പമുളള ദിലീപിന്റെ പുതിയ ചിത്രവും തരംഗമായിരുന്നു.വിവാഹ ശേഷം കാവ്യ സിനിമ വിട്ടെങ്കിലും ദിലീപ് വീണ്ടും സജീവമായിരുന്നു.
വിജയദശമി ദിനത്തില്‍ പിറന്നത്കൊണ്ടാണ് മകള്‍ക്ക് മഹാലക്ഷ്മിയെന്ന പേര് ദിലീപും കാവ്യയും നൽകിയത്. കൂടാതെ മീനാക്ഷിയാണ് മഹാലക്ഷ്മിക്ക് പേരിട്ടതെന്ന തരത്തിലുളള റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.ഇപ്പോൾ ചെന്നെെയിൽ ഉപരിപഠനത്തിലാണ് മീനാക്ഷി. ദിലീപുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും മീനാക്ഷിയും തിളങ്ങാറുണ്ട്.
about kavya madhavan