അയ്യപ്പനായി വന്ന് വിസ്‌മയിപ്പിച്ചു;ഇപ്പോൾ മിനിസ്‌ക്രീനിലെ പ്രിയതാരം വിവാഹിതനായി?

ഇപ്പോൾ മലയാള സിനിമ ലോകത്ത് താരവിവാഹങ്ങളുടെ മേളയാണ്.ഒരുപാട് വിവാഹങ്ങൾ കഴിയുകയുണ്ടായി.ഇപ്പോഴിതാ മിനിസ്ക്രീൻ പ്രേക്ഷകരുടെ സ്വന്തം താരമായ കൗശിക് ബാബു ആണ് വിവാഹിതനായിരിക്കുന്നത്.അയ്യപ്പനായി വന്ന് മിനിസ്ക്രീൻ പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറിയ താരമാണ് കൗശിക് ബാബു.

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഹിറ്റ് പരമ്പരയായിരുന്ന സ്വാമി അയ്യപ്പനില്‍ അയ്യപ്പനായി അഭിനയിച്ച താരമാണ് കൗശിക്. താരവിവാഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നുമില്ലെങ്കിലും വിവാഹ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ഭാവ്യയാണ് വധു.

കലിയുഗ വരദായകനായ സ്വാമി അയ്യപ്പന്റെ വേഷത്തിലെത്തി കൗശിക് പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. മലയാളത്തില്‍ അയ്യപ്പനായി അഭിനയിച്ചതിനൊപ്പം തെലുങ്കില്‍ ശ്രീമുരുകനും ആദി ശഹ്കരനുമൊക്കെയായി പുരാണ കഥകളില്‍ കൗശിക് തിളങ്ങി നിന്നിരുന്നു. പരമ്പരയ്ക്ക് പുറമേ വൈറ്റ് ബോയ്‌സ് എന്ന ചിത്രത്തില്‍ നായകനായിട്ടും അഭിനയിച്ചിരുന്നു.

ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി, രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി എന്നിവരുടെയെല്ല്ം വിവാഹം നവംബര്‍ മാസത്തിലായിരുന്നു. വീണ്ടും ചില താരവിവാഹങ്ങള്‍ നടന്നെന്ന തരത്തിലുള്ള വാര്‍ത്തകകളാണ് പുറത്ത് വന്നിരിക്കുന്നത്.

about kaushik babu

Noora T Noora T :