ആരാധകന്റെ വിയോഗത്തിൽ പൊട്ടിക്കരയുന്ന കാർത്തിയുടെ ചിത്രങ്ങൾ വൈറലാകുന്നു!

തമിഴിൽ വളരെ പെട്ടന്ന് ആരാധക സ്വീകാര്യത നേടിയ താരമാണ് കാർത്തിക്.സൂര്യയുടെ സഹോദരൻ എന്ന നിലയിൽ ആദ്യം പ്രേക്ഷകർ ഇഷ്ടപെട്ടുതുടങ്ങിയെങ്കിലും പിന്നീട തന്റേതായ അഭിനയ പാടവം കൊണ്ട് കാർത്തി തമിഴകത്ത് സ്ഥാനമുറപ്പിച്ചു.ഇപ്പോളിതാ കാർത്തിയുടെ ചെന്നൈയിൽ ഉള്ള ആരാധക വൃന്ദത്തിലെ പ്രധാനികളിൽ ഒരാളായിരുന്നു നിത്യാനന്ദ് ഒരു അപകടത്തിൽ മരിസിച്ചിരുന്നു. കാർത്തിക് നിത്യാനന്ദിന്റെ വീട്ടിൽ തന്റെ ആരാധകനെ അവസാനമായി കാണാൻ ഇന്ന് രാവിലെ എത്തി. അവിടെ നിന്നുള്ള കാർത്തിയുടെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ചടങ്ങിന് പങ്കെടുത്ത ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്ത തന്റെ പുതിയ ചിത്രമായ തമ്പിയുടെ പ്രസ് മീറ്റിലും കാർത്തി പങ്കെടുത്തു. മരണപ്പെട്ട ആരാധകനു വേണ്ടി ഒരു മിനിട്ടു മൗനം ആചരിച്ചതിനു ശേഷമാണു ആ പ്രസ് മീറ്റ് കാർത്തി ആരംഭിച്ചത് തന്നെ. ജീത്തു ജോസഫ്, കാർത്തി, ജ്യോതിക, സത്യരാജ് എന്നിവരും അതിഥി ആയി സൂര്യയും ആ പ്രസ് മീറ്റിൽ പങ്കെടുത്തു.

ഡിസംബർ ഇരുപതിന്‌ റിലീസ് ചെയ്യാൻ പോകുന്ന ചിത്രത്തിൽ കാർത്തിയും ജ്യോതികയും ആണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. തമ്പിയുടെ വിശേഷങ്ങൾക്ക് ഒപ്പം കൈദി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകും എന്ന കാര്യവും കാർത്തി സ്ഥിതീകരിച്ചു. തമ്പി എന്ന ചിത്രം ജീത്തു ജോസഫ് ഒരുക്കിയ രണ്ടാമത്തെ തമിഴ് ചിത്രമാണ്. ദൃശ്യത്തിന്റെ തമിഴ് റീമേക് ആയ പാപനാശം ആയിരുന്നു ജീത്തുവിന്റെ ആദ്യ തമിഴ് ചിത്രം. ദൃശ്യത്തിന് ശേഷം മോഹൻലാൽ നായകനായി എത്തുന്ന ചിത്രമാണ് ജീത്തു ജോസഫ് അടുത്തതായി ഒരുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

about karthi

Vyshnavi Raj Raj :