അവര്‍ സുരക്ഷിതയല്ലാത്തതിനാല്‍ നാല് സിനിമകളില്‍ നിന്നാണ് എന്നെ ഒഴിവാക്കിയത്!

ബോളിവുഡിൽ ഏറെ ശ്രദ്ധിക്കപ്പെട്ട രണ്ട് താരങ്ങളാണ് രവീണ ടണ്ടണും കരിഷ്മ കപൂറും.എന്നാൽ ഇവർ തമ്മിൽ സ്വരച്ചേർച്ചയിൽ അല്ല.കരിഷ്മ കാരണം തന്നെ നാല് സിനിമകളില്‍ നിന്നും ഒഴിവാക്കിയതായി വെളിപ്പെടുത്തിയിരിക്കുകയാണ് രവീണ. കരിഷ്മയുടെ പേര് എടുത്ത് പറയാതെയായിരുന്നു രവീണയുടെ പരാമര്‍ശം.

”ഞാന്‍ നായികയുടെ പേര് പറയില്ല, പക്ഷേ അവര്‍ സുരക്ഷിതയല്ലാത്തതിനാല്‍ നാല് സിനിമകളില്‍ നിന്നാണ് എന്നെ ഒഴിവാക്കിയത്. വാസ്തവത്തില്‍, ഞാന്‍ അവരോടൊപ്പം ഒരു സിനിമ ചെയ്യാനിരിക്കുകയായിരുന്നു. നിര്‍മ്മാതാവും നായകനുമായും അവര്‍ കൂടുതല്‍ അടുപ്പത്തിലായിരുന്നു. അങ്ങനെയാണ് ഇത് സംഭവിച്ചത്, എന്നാല്‍ ഞാന്‍ ഇത്തരം ഗെയിമുകള്‍ കളിക്കാറില്ല” എന്ന് രവീണ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.

പിന്നാലെ കരിഷ്മ കപൂറിനൊപ്പം പോസ് ചെയ്താല്‍ അത് എന്നെ സൂപ്പര്‍സ്റ്റാറാക്കില്ലെന്നും ആവശ്യമെങ്കില്‍ ഒരു ചൂല് പിടിച്ച് പോസ് ചെയ്യുമെന്നും രവീണ പറഞ്ഞു. കരിഷ്മയും താനും സുഹൃത്തുക്കളല്ല. അജയ് കാരണമുള്ള പ്രശ്‌നങ്ങളാണ്. തൊഴില്‍പരമായി അജയ് അല്ലെങ്കില്‍ കരിഷ്മയ്ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും സ്റ്റുപിഡ് ഈഗോ പ്രശ്‌നങ്ങള്‍ ബാധിക്കില്ലെന്നും രവീണ വ്യക്തമാക്കി.

about kareeshma kapoor

Vyshnavi Raj Raj :