നിരീക്ഷണത്തിൽ ഇരിക്കെ പാര്‍ട്ടികളില്‍ പങ്കെടുത്തു;കനിക കപൂറിനെതിരെ കേസ്!

കഴിഞ്ഞ ദിവസമാണ് ഗായിക കനിക കപൂറിന് കൊറോണ വൈറസ് സ്ഥിതീകരിച്ചു എന്നുള്ള വാർത്തകൾ പുറത്തുവന്നത്.ഇപ്പോളിതാ നിരീക്ഷണത്തിൽ ഇരിക്കെ പാര്‍ട്ടികളില്‍ പങ്കെടുത്തു എന്നാണ് അറിയാൻ കഴിയുന്നത്.ഗായികക്കെതിരെ യു പി പോലീസ് കേസെടുക്കാന്‍ ഒരുങ്ങുകയാണെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.കനിക തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെയാണ് തനിക്ക് കൊറോണ സ്ഥിതീകരിച്ചു എന്ന വാർത്ത പുറത്തു വിട്ടത്.

ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 269 പ്രകാരം എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌. ലണ്ടനില്‍ നിന്നും മുംബൈയിലെത്തി പിന്നീട് ലക്‌നൗവില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തിരുന്നു. കനികയുടെ അച്ഛന്റെ മൊഴി പ്രകാരം അവര്‍ മൂന്ന് പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നു. അതിനിടയില്‍ ഒരു ഒത്തുചേരലിലും കനിക പങ്കെടുത്തിരുന്നുവെങ്കിലും ഗ്ലൗസ് ധരിച്ചിരുന്നുവെന്നാണ് ഗായികയുടെ അച്ഛന്‍ പോലീസിനോടു പറഞ്ഞത്. അതേ സമയം ഗായിക പങ്കെടുത്ത പാര്‍ട്ടികളെക്കുറിച്ച് അന്വേഷിക്കാന്‍ ലക്‌നൗ ജില്ലാ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിട്ടുണ്ട്. കൊറോണ ജാഗ്രതനിര്‍ദേശത്തെത്തുടര്‍ന്ന് ലക്‌നൗവിലെ മരുന്നു കടകളും ഗ്യാസ് ഏജന്‍സികളും ആശുപത്രികളുമെല്ലാം അടച്ചിരിക്കുകയാണ്. റസ്റ്റോറന്റുകളില്‍ ചിലതും അടച്ചിരിക്കുകയാണ്.

ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 269 പ്രകാരം കൊവിഡ് 19 സംശയിച്ച് നിരീക്ഷണത്തിലുള്ളവരോ രോഗം ബാധിച്ചവരോ രോഗം പടരാനുള്ള സാഹചര്യം സ്വമേധയാ ഒരുക്കിയാല്‍ അവര്‍ക്ക് ആറുമാസം വരെ തടവുശിക്ഷ നല്‍കുകയും പിഴ ഈടാക്കുകയും ചെയ്യാം.

about kanika kapoor

Vyshnavi Raj Raj :