കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു?മുംബൈയിലെ ബിസിനസുകാരനാണ് വരന്‍…

കാജല്‍ അഗര്‍വാലിൻറെ വിവാഹവാര്‍ത്തകള്‍ പുറത്തുവന്നിരിക്കുകയാണ്. വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതൊരു പ്രണയ വിവാഹമല്ലെന്നും വീട്ടുകാര്‍ ഉറപ്പിച്ച കല്യാണം ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കാജല്‍ അഗര്‍വാളിന്‍റെ വിവാഹവാര്‍ത്തകള്‍ മുമ്ബും പുറത്തുവന്നിരുന്നു. എന്നാല്‍ ആ വാര്‍ത്തകളെ നിഷേധിച്ച്‌ കാജല്‍ രംഗത്തെത്തിയിരുന്നു. അതേസമയം ഈ വാര്‍ത്തയോട് കാജല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

മുംബൈയിലെ ബിസിനസുകാരനാണ് കാജലിന്‍റെ വരന്‍. വിവാഹശേഷം താരം ബിസിനസിലേക്ക് കടക്കും എന്നാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍ കൊറോണ കാരണം മുടങ്ങിക്കിടക്കുന്ന സിനിമകളില്‍ താരം അഭിനയിക്കും. കോമാളി എന്ന തമിഴ് ചിത്രമാണ് കാജല്‍ അഗര്‍വാളിന്‍റേതായി അവസാനമായി പുറത്തിറങ്ങിയ സിനിമ.മൊസഗല്ലു, ആചാര്യ, മുംബൈ സാഗ, ഹേയ് സിനാമിക, ഇന്ത്യന്‍ 2 എന്നിങ്ങനെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി തിരക്കിലായിരുന്നു കാജല്‍‍. എല്ലാം വലിയ സിനിമകളാണ്. കമല്‍ഹാസനൊപ്പമുള്ള ഇന്ത്യന്‍ 2വിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

about kajal agarwal

Vyshnavi Raj Raj :