ഉപ്പും മുളകിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് ജൂഹി രുസ്തഗി. സീരിയലിലെ വിവാഹത്തിന് ശേഷം ജീവിതത്തിൽ ജൂഹി വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഉപ്പും മുളകും പരമ്ബരയുടെ സംവിധായകന്‍ എസ്ജെ സിനു സംവിധാനം ചെയ്യുന്ന ചിത്രമായ ജിബൂട്ടിയുടെ പൂജ ചടങ്ങില്‍ ജുഹി എത്തിയത് രോവിനൊപ്പമായിരുന്നു. പിന്നാലെ ഇരുവരുമൊരുമിച്ചുള്ള ഫോട്ടയും പുറത്തു വന്നു. ഫോട്ടോഗ്രാഫറായ അജ്മലാണ് ഇരുവരുടേയും ചിത്രം പങ്കുവച്ചിരിക്കുന്നത്. ഉപ്പും മുളകും ടീം സിനിമാ ജിബൂട്ടി പൂജയില്‍ തിളങ്ങി ലച്ചുവും വരനും എന്നാണ് ചിത്രം പങ്കുവച്ചു കൊണ്ട് അജ്മല്‍ കുറിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ ഇതാ രോവിനൊപ്പമുള്ള ചിത്രം വീണ്ടും പങ്കുവെച്ചിരിക്കുകയാണ് ജൂഹി.
രോവിന്‍ ജൂഹിയെ എടുത്ത് നില്‍ക്കുന്ന ഫോട്ടോയാണ് താരം പങ്കുവച്ചത്. ഫോട്ടോയ്ക്ക് താഴെ സുഹൃത്തിനെയും പ്രിയതമനെയും ഒരുമിച്ചു കിട്ടുന്നത് ഭാഗ്യമാണെന്നും താരം കുറിച്ചിട്ടുണ്ട്.
അഭിനയത്തിലും മോഡലിങ്ങിലും താല്‍പര്യമുള്ള രോവിന്‍ ഒരു സംഗീത ആല്‍ബത്തില്‍ ജൂഹിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുമുണ്ട്. രാജസ്ഥാൻ സ്വദേശി രഗവീർ ശരൺ റസ്തുഗിയുടെയും ചോറ്റാനിക്കര സ്വദേശി ഭാഗ്യലക്ഷ്മിയുടെയും മകളാണ് പാതി മലയാളിയായ ജൂഹി റുസ്തഗി .
about juhi rustogi in uppum mulakum