ഷൂട്ടിനിടയിൽ സംവിധായകന്‍ ജൂഡ് ആന്റണിക്ക് പരുക്ക്;വിശദീകരണവുമായി താരം!

മലയാളികളുടെ പ്രിയപെട്ട സംവിധായകനും നടനുമായ ജൂഡ് ആന്റണിക്ക് ആലപ്പുഴയിലെ ‘വരയന്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ ബോട്ടില്‍നിന്നു ചാടുന്നതിനിടയിൽ കാലിനു പരുക്ക്.കൂടാതെ അധികം സാരമുള്ളതല്ലെന്നും ചിത്രീകരണം നിർത്തിവയ്‌ക്കേണ്ട സാഹചര്യമല്ലെന്നും ജൂഡ് ആന്റണി വ്യക്തമാക്കി രംഗത്ത് എത്തിയിട്ടുണ്ട്.

“കൂടാതെ ഇതൊന്നും അത്ര വലിയ സംഭവമൊന്നുമല്ലെന്നും,ബോട്ടിൽനിന്ന് ചാടുമ്പോൾ പറ്റിയതാണെന്നും, ലിഗ്മെന്റ് ഫ്രാക്ചർ ആയെന്നേയുള്ളൂ എന്നും താരം കൂട്ടി ചേർത്തു.ഇപ്പോൾ ഞാൻ ഷൂട്ടിലാണ് വേറെ കുഴപ്പമൊന്നുമില്ലാതെ പോകുന്നു.കോംബിനേഷൻ സീൻ ഉള്ളതായത് കൊണ്ട് ഒരുപാട് പേരുള്ള രംഗമായതുകൊണ്ടും, അവരെ കാത്തിരിപ്പിക്കാൻ പറ്റില്ല.ഇപ്പോൾ വാക്കറിലാണ് നടക്കുന്നത് ഒരാഴ്ച കാല് കുത്തരുത് എന്നെ ഡോക്ടർ പറഞ്ഞിട്ടുള്ളൂ ഇപ്പൊ വേറെ കുഴപ്പമൊന്നുമില്ലെന്നും,”ജൂഡ് ആന്റണി പറഞ്ഞു.

ഇപ്പോൾ താരം അഭിനയിക്കുന്നത് ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ വൈദിക കഥാപാത്രത്തെയാണ്.ജൂഡിന്റെ കഥാപാത്രത്തിന്റെ പേര് അജു എന്നാണ്.നായികയായി എത്തുന്നത് ലിയോണ ലിഷോയ് ആണ്. മണിയൻപിള്ള രാജു, വിജയരാഘവൻ, ജോയ് മാത്യു, ബിന്ദു പണിക്കർ, ജയശങ്കർ, അരിസ്റ്റോ സുരേഷ്, ആദിനാഥ് ശശി, ഏഴുപുന്ന ബിജു, ഡാവിഞ്ചി തുടങ്ങിയവരും വരയനിൽ അണിനിരക്കുന്നു.മാർക്കോണി മത്തായി എന്ന സിനിമയ്ക്ക് ശേഷം സത്യം സിനിമാസിന്‍റെ ബാനറിൽ പ്രേമചന്ദ്രൻ എ.ജി നിർമിക്കുന്ന ചിത്രം കൂടിയാണ് വരയൻ. കോമഡി എന്‍റർടെയ്നർ ഗണത്തിലുള്ള ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത് ഡാനി കപ്പൂച്ചിൻ ആണ്.

about jude antony

Noora T Noora T :