വളരെ പെട്ടന്ന് മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ട ഒരു വ്യക്തിയാണ് റേഡിയോ ജോക്കി, അഭിനേതാവ്, എഴുത്തുകാരന്‍ തുടങ്ങി നിരവധി മേഖലകളിൽ ജോസ് അന്നക്കുട്ടി ജോസ്.അതെന്റെ അഭിപ്രായങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചുകൊണ്ടായിരുന്നു താരം ശ്രദ്ധ നേടിയത്. ഇപ്പോഴിതാ ആനീസ് കിച്ചണില്‍ അതിഥിയായി എത്തി വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ്. അമ്മയോ ചെറുപ്പത്തില‍് വലിയ താല്‍പര്യമില്ലായിരുന്നുവെന്നും പിന്നീടുണ്ടായ തിരിച്ചറിവാണ് അമ്മയെ പേരില്‍ തന്നെ കൂടെക്കൂട്ടാന്‍ തീരുമാനിക്കാന്‍ കാരണമെന്നും വെളിപ്പെടുത്തുകയാണ് ജോസ്.
പേര് ഇഷ്ടമായതുകൊണ്ട് അതില്‍ നിന്നു തന്നെ തുടങ്ങാമെന്ന് പറഞ്ഞാണ് ആനി ചോദ്യങ്ങള്‍ ആരംഭിക്കുന്നത്. അമ്മയോട് കുട്ടികാലത്ത് അത്യവശ്യം നല്ല ഉടക്കായിരുന്നു. ഭക്ഷണത്തിന്റെ പേരിൽ ആയിരുന്നു പലപ്പോഴും അടി. അമ്മ ടീച്ചർ ആയിരുന്നു. അറിഞ്ഞോ അറിയാതെയോ അമ്മയെ ഞാൻ അവഗണിച്ചിരുന്നു. വീട്ടിലെ കാര്യങ്ങൾ എല്ലാം നോക്കിയിരുന്നത് അമ്മയാണ്. ക്രെഡിറ്റെല്ലാം അച്ഛനായിരുന്നു. അങ്ങനെ ബാംഗ്ലൂരിൽ പഠനത്തിനായി പോയപ്പോഴാണ്, അമ്മയുടെ വില മനസിലാക്കുന്നത്, അമ്മയെ കുറച്ചുകൂടി പരിഗണിക്കാമായിരുന്നു എന്ന് അപ്പോള്‍ തോന്നൽ വന്നു. അതിനുശേഷവുമാണ് പേരിനൊപ്പം അമ്മയെ കൂട്ടിയത് അന്നം കുട്ടി ജോസഫ് പറഞ്ഞു.
about joseph annamkutty jose