പുരസ്‌കാരം സ്വീകരിക്കും;പക്ഷേ സോഷ്യൽ മീഡിയയിൽ പോലും ചിത്രങ്ങൾ പങ്കുവയ്ക്കാതെ ആഘോഷങ്ങളില്ലാതെ വീട്ടിൽ പോകും!

പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച് രംഗത്തെത്തിയ നടന്മാരിലൊരാളായിരുന്നു ജോജു.പൗരത്വ ഭേഗദഗതി നിയമത്തെക്കുറിച്ച് തന്റെ നിലപാടിൽ മാറ്റമില്ലെന്ന് തന്നെയാണ് ജോജുവിന്റെ പക്ഷം.സുഡാനി ടീം പുരസ്‌കാര ചടങ്ങ് ബഹിഷ്കരിച്ചപ്പോഴും ജോജു ചടങ്ങിനെത്തി അവാർഡ് സ്വീകരിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ പോലും ചിത്രങ്ങൾ പങ്കുവയ്ക്കാതെ ആഘോഷങ്ങളില്ലാതെ വീട്ടിൽ പോകുമെന്നും ജോജു പറഞ്ഞു.

‘പുറത്തു നടക്കുന്ന കാര്യങ്ങള്‍ അത്ര സുഗമമല്ലെന്നു നല്ല ബോധ്യമുണ്ട്. അതു കൊണ്ടു തന്നെ അത് പുരസ്‌കാരം സ്വീകരിക്കുക എന്നല്ലാതെ ആഘോഷിക്കാനില്ല. ഈ ചടങ്ങിൽ നിന്നുള്ള ഒരു ചിത്രവും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനില്ല. കുടുംബത്തെ പോലും കൂട്ടാതെ തനിച്ചാണ് ഇത്രയും വലിയ വേദിയിലേക്ക് വന്നത്. ആഘോഷങ്ങളില്ലാതെ ചെയ്ത ജോലിക്കു ലഭിച്ച പുരസ്‌കാരം വാങ്ങുക എന്നു മാത്രമേ ഉദ്ദേശിച്ചിട്ടുള്ളു. പുരസ്‌കാര വാര്‍ത്തയെത്തുമ്പോള്‍ കേരളത്തില്‍ പ്രളയമായിരുന്നു. അന്നും ആഘോഷിച്ചില്ല. പൗരത്വ നിയമത്തെ അനുകൂലിക്കാത്തതു കൊണ്ട് ഇപ്പോഴും ആഘോഷിക്കുന്നില്ല. പുരസ്‌കാരം വാങ്ങി മിണ്ടാതെ വീട്ടില്‍ പോകും.’ ജോജു വ്യക്തമാക്കി.

അതേസമയം സുഡാനി ടീം പുരസ്‌കാര ചടങ്ങ് കാര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ ഓരോരുത്തർക്കും ഓരോ രീതിയും ശരിയുമുണ്ടെന്നാണ് താരത്തിന്റെ മറുപടി. ‘ജോസഫ്’ സിനിമയിലെ പ്രകടനത്തിന് ലഭിച്ച ദേശീയ (പ്രത്യേക പരാമർശം) പുരസ്കാരം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിൽ നിന്നാണ് ജോജു ജോർജ്ജ് ഏറ്റുവാങ്ങിയത്. ‘മഹാനടി’ എന്നചിത്രത്തിനാണ് മികച്ച നടിക്കുള്ള പുരസ്കാരം കീർത്തി സുരേഷും ഏറ്റുവാങ്ങി. ഡൽഹിയിലെ വിഗ്യാൻ ഭവനിൽ വച്ച് നടന്ന ചടങ്ങിലാണ് ഉപരാഷ്ട്രപതി ജോജുവിനും കീർത്തിക്കും പുരസ്കാരങ്ങൾ സമ്മാനിച്ചത്.

about joju jeorge

Vyshnavi Raj Raj :