സരിഗമപ കഴിഞ്ഞതിന് ശേഷം വേറെ പരിപാടി ഒന്നുമില്ലെന്നും എനിക്ക് അറിയാവുന്ന പണി ഇതൊക്കെയാണെന്ന് സൂചിപ്പിച്ച് ജീവ എത്തിയിരുന്നു. അതുപോലെ ജീവയുടെ ഭാര്യയായ ചിട്ടു എന്ന് വിളിക്കുന്ന അപര്‍ണയ്‌ക്കൊപ്പം അഞ്ചാം വിവാഹ വാര്‍ഷികവും ആഘോഷിച്ചിരുന്നു.
ഇതുവരെ ആരും പരീക്ഷിക്കാത്ത തരത്തിലുള്ള ഫോട്ടോഷൂട്ടായിരുന്നു വിവാഹവാര്‍ഷികത്തിന് ഇരുവരും പരീക്ഷിച്ചത്. ജീവയെ പോലെ സരിഗമപ യിലൂടെ തന്നെ അപര്‍ണയും പ്രേക്ഷകര്‍ക്ക് സുപരിചിതയായിരുന്നു. അടുത്തിടെ തങ്ങളുടെ പ്രണയത്തെ കുറിച്ച് പറഞ്ഞെത്തിയ താരദമ്ബതിമാരുടെ വീഡിയോയും വൈറലായിരുന്നു. ഇപ്പോഴിതാ ഭാര്യയ്‌ക്കൊപ്പം പുതിയൊരു പരിപാടി തുടങ്ങിയതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ജീവ.
‘സരിഗമപക്കു ശേഷം ദേ നമ്മടെ സീ കേരളത്തില്‍ തന്നെ അടുത്ത അങ്കത്തിനു തയ്യാറായിരിക്കുകയാണ്, ഞാന്‍ മാത്രല്ല കൂടെ എന്റെ ശിട്ടുവുമുണ്ട്. നമുക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഗോവിന്ദ് പത്മസൂര്യയും കൂടെയുണ്ട്. അപ്പൊ പിന്നെ കൂടുതല്‍ പൊളി ആയിരിക്കുമെന്ന് പറയണ്ട കാര്യമില്ലലോ കളറാക്കാന്‍ 8 വൈറല്‍ കപ്പിള്‍സുമുണ്ട്. എന്നെ ഒരു തൊഴില്‍ രഹിതന്‍ ആക്കാതിരുന്നതില്‍ നന്ദി സര്‍ഗോ ചേട്ടാ, ഒരുപാട് സഹിക്കേണ്ടി വരും – നിങ്ങളുമെന്നായിരുന്നു ജീവ സോഷ്യല്‍ മീഡിയയില്‍ എഴുതിയത്.
ABOUT JEEVA