ദൃശ്യം മോഡൽ കൊലപാതകങ്ങള്‍ കൂടിയോ ? ചോദ്യങ്ങൾക്ക് മറുപടിയുമായി ജിത്തു ജോസഫ്!

മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ്. ഇതര ഭാഷകളിലും ചിത്രം വന്‍വിജയമായി. ചില കൊറിയന്‍ പടങ്ങളുടെ അഡാപ്‌റ്റേഷനാണ് ചിത്രമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും മലയാള സിനിമയില്‍ ഇത്രയധികം ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു ചിത്രമുണ്ടോയെന്ന് സംശയമാണ്.
സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല.അതിന് കാരണമാകുന്നത് കേരളം കണ്ടു കൊണ്ടിരിക്കുന്ന പല കൊലപാതകങ്ങളുമാണ്. ദൃശ്യം മോഡല്‍ കൊലപാതകം എന്നുള്ള തലക്കെട്ടുകളാണ് വാര്‍ത്തകളില്‍. ദൃശ്യം ഇറങ്ങിയതിനു ശേഷം ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ വര്‍ധിക്കുകയാണല്ലോ എന്ന ചോദ്യത്തിന് ഇപ്പോള്‍ മറുപടിയുമായെത്തിയിരിക്കുകയാണ് സംവിധായകന്‍ ജിത്തു ജോസഫ്.


പൊതുസമൂഹത്തെ സിനിമ സ്വാധീനിക്കുന്നുണ്ട് എന്നത് ശരിയാണ്. എന്നാല്‍ ദൃശ്യത്തിന് ശേഷം കൊലപാതകങ്ങളുടെ എണ്ണം വര്‍ധിച്ചു എന്നു പറയുന്നതിന്റെ കാരണം തനിക്കു മനസ്സിലാകുന്നില്ലെന്ന് ജിത്തു പറയുന്നു. നിരവധി കൊലപാതകങ്ങള്‍ ഇപ്പോള്‍ ദൃശ്യം മോഡല്‍ എന്ന് അറിയപ്പെടുന്നു.നിരവധി കൊലപാതകങ്ങളെയാണ് ദൃശ്യം മോഡല്‍ എന്നു വിളിക്കുന്നത്. അതിന്റെ പ്രധാന കാരണം കൊലപാതകം മറയ്ക്കുന്നതിനെക്കുറിച്ചുള്ള സിനിമകള്‍ അധികം ഉണ്ടായിട്ടില്ല. 99 ശതമാനം കൊലപാതക കേസുകളും മറയ്ക്കാനുള്ള ശ്രമം നടക്കാറുണ്ട്. അതിലെല്ലാം ദൃശ്യത്തിന്റെ സാദൃശ്യവും ഉണ്ടാകും. ദൃശ്യം നിരവധി പേരെ സ്വാധീനിച്ചിട്ടുണ്ടാകും.

എന്നാല്‍ കൊലപാതകവും അത് മറയ്ക്കാനുള്ള ശ്രമങ്ങളും പണ്ടു മുതല്‍ തന്നെയുണ്ടായിരുന്നു എന്ന കാര്യം മറക്കരുത്.കലാകാരന്മാര്‍ക്ക് സാമൂഹിക പ്രതിബദ്ധത ഉണ്ടെന്നും സമൂഹത്തിന് പോസിറ്റീവായ സന്ദേശം നല്‍കേണ്ടതുണ്ട്. എന്നാല്‍ നമ്മുടെ സമൂഹത്തില്‍ നിന്നുള്ള കഥകള്‍ പറയേണ്ടി വരുമ്പോള്‍ പ്രത്യേകിച്ച് ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രങ്ങളില്‍ മോശം വശം കാണിക്കേണ്ടതായി വരും” ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത.

about jeethu joseph

Vyshnavi Raj Raj :