സെറ്റില്‍ നിന്നും കോസ്റ്റിയൂംസ് മോഷണം പോകുന്നത് പതിവായി;അന്ന് കരഞ്ഞ് കൊണ്ടാണ് ഞാന്‍ സെറ്റുവിട്ട് ഇറങ്ങിപ്പോയത്!

സംവിധായകന്‍ ജയരാജിന്റെ സഹസംവിധായകനായിരുന്ന കാലത്തെ അനുഭവങ്ങൾ പങ്കുവെച്ച് ജീത്തു ജോസഫ്. ജയരാജിന് തന്നോട് ഉണ്ടായിരുന്ന അടുപ്പം അന്ന് പലരെയും അസ്വസ്ഥരാക്കിയിരുന്നതായി ജീത്തു ജോസഫ് പറയുന്നു.

”സിനിമയില്‍ കോസ്റ്റ്യൂം അടക്കമുള്ള വിഭാഗത്തിന്റെ ചുമതലയായിരുന്നു അന്ന് ഉണ്ടായിരുന്നത്. അതോടെ സെറ്റില്‍ നിന്നും കോസ്റ്റിയൂംസ് മോഷണം പോകുന്നത് പതിവായി. കോസ്റ്റ്യൂം കാണാതാവുന്നതോടെ ജയരാജ് സാര്‍ ദേഷ്യപ്പെടും.”

”ആദ്യം ഒന്നും മനസിലായിരുന്നില്ലെങ്കിലും കാണാതായ കോസ്റ്റിയൂംസ് റബ്ബര്‍ തോട്ടത്തില്‍ നിന്നും കിട്ടി. ഇതോടെ എന്നെ പുറത്താക്കാനും ഒതുക്കാനുമുള്ള ശ്രമമാണിതെന്ന് മനസിലായി. അന്ന് കരഞ്ഞ് കൊണ്ടാണ് ഞാന്‍ സെറ്റുവിട്ട് ഇറങ്ങിപ്പോയത്” എന്ന ജീത്തു മനോരമയുടെ നേരെ ചൊവ്വയില്‍ പറഞ്ഞു.

about jeethu joseph

Vyshnavi Raj Raj :