പ്രിയ പത്നിയ്ക്ക് മറുപടിയുമായി നടൻ ജയസൂര്യ!

മലയാളത്തിൻറെ ഇഷ്ട്ട നടനാണ് ജയസൂര്യ .താരത്തിന്റെ എല്ലാ വേഷങ്ങളും മലയാള സിനിമയും പ്രേക്ഷകരും എന്നും ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. കൂടാതെ തൻറെ ഓരോ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്.

താരത്തിന്റെ കുടുംബ വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട്.
മലയാളി പ്രേക്ഷകരുടെ ജനപ്രിയ താരമാണ് ജയസൂര്യ. ജയസൂര്യയുടെ പിറന്നാൾ സുഹൃത്തുക്കളും ആരാധകരും ചേർന്ന് വൻ ആഘോഷമാക്കിയിരുന്നു. സുഹൃത്തിന് പിറന്നാൾ ആശംസ നേർന്ന് താരങ്ങളും പ്രിയപ്പെട്ട ജയേട്ടന് പിറന്നാൾ സമ്മാനം ഒരുക്കി ആരാധകരും രംഗത്തെത്തിയിരുന്നു. പ്രിയതമന് പിറന്നാൾ ആശംസ നേർന്ന് ഭാര്യ സരിതയും എത്തിയിരുന്നു.

ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് സരിത പിറന്നാൾ ആശംസ നേർന്നത്. എന്റെ കൂട്ടുകാരന്, ആശ്വാസകന്, എന്റെ ജീവിതത്തിലെ പ്രണയത്തിന് ജന്മദിനാശംസകള്‍..”സരിത ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പ്രിയ പത്നിയ്ക്ക് മറുപടിയുമായ ജയസൂര്യയും എത്തിയിരുന്നു. താക്യൂ മൈ ലൗ എന്നായിരുന്നു താരത്തിന്റെ മറുപടി.

ഏറെ നാൾ നീണ്ട് നിന്ന പ്രണയത്തിനു ശേഷമാണ് ജയസൂര്യയും സരിതയും വിവാഹിതരാവുന്നത്. കോസ്റ്റ്യൂം ഡിസൈനർ കൂടിയാണിവർ. ജയസൂര്യ ചിത്രങ്ങളായ പ്രേതം, ഞാൻ മേരിക്കുട്ടി എന്നിവയിൽ വസ്ത്രാലങ്കാരം നിർവഹിച്ചത് സരിതയാണ്.

ജയസൂര്യയ്ക്ക് പിറന്നാൾ ആശംസ നേർന്ന് കുഞ്ചാക്കോബോബൻ, അനു സിത്താര, സംവിധായകൻ മിഥുൻ മാനുവൽ തോമസ്, സൗബിൻ എന്നിവർ രംഗത്തെത്തിയിരുന്നു. ചാക്കോച്ചന്റെ പിറന്നാൾ ആശംസ വൈറലായിരുന്നു. പിറന്നാൾ ആശംസയ്ക്കൊപ്പം സിനിമ ആട് 3 യെ കുറിച്ചുള്ള സൂചനയും സംവിധായകൻ പങ്കുവെച്ചിരുന്നു.

about jayasurya

Sruthi S :