വീണ്ടും അക്കോസേട്ടനെയും ഉണ്ണിക്കുട്ടനെയും ഓർമപ്പെടുത്തി ജയസൂര്യയും സരിതയും!

മലയാള സിനിമ പ്രേമികളുടെ ഏറെ ഇഷ്ടപെട്ട താരമാണ് ജയസൂര്യ താരത്തിന്റെ ചിത്രങ്ങളൊക്കെ തന്നെ വളരെപെട്ടെന്നാണ് പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്.താരം സിനിമ തിരക്കുളക്കിടയിലും സമൂഹ മാധ്യമങ്ങളിലൂടെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഇതാ താരത്തിന്റെ നേപ്പാളിലെ അവധിക്കാല ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഭാര്യയുമൊത്ത് നേപ്പാളിൽ അവധിക്കാലം ആഘോഷിക്കുകയാണ് ജയസൂര്യ. ജയസൂര്യ തന്നെയാണ് ഇൻസ്റാഗ്രാമിയിലൂടെ ചിത്രം പങ്കുവെച്ചത് .നേപ്പാളിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊഖാറയും താരം സന്ദർശിച്ചു. ഭാര്യയുമൊത്താണ് അവധിക്കാലം ആഘോഷിക്കാൻ എത്തിയത്.

‘യോദ്ധ’ സിനിമ ചിത്രീകരിച്ച ഷൂട്ടിംഗ് ലൊക്കേഷനിൽ സരിതയ്ക്ക് ഒപ്പം ഇരിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ‘ഉണ്ണിക്കുട്ടനും അക്കോസോട്ടനും ഇരുന്നയിടം’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

‘തൃശ്ശൂർ പൂരം’ എന്ന ചിത്രത്തിന്റെ തിരക്കുകളിലായിരുന്നു ജയസൂര്യ ഇത്രനാളും. ‘തൃശൂർ പൂര’ത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ്. പുള്ളു ഗിരി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയസൂര്യ അവതരിപ്പിക്കുന്നത്.

കഴിഞ്ഞ തൃശൂർ പൂരത്തിന്റെ അന്നായിരുന്നു, ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ‘തൃശൂർ പൂരം’ എന്ന ചിത്രം അനൗൺസ് ചെയ്യപ്പെട്ടത്. പൂരപറമ്പിൽ വെച്ചു തന്നെ ചിത്രം അനൗൺസ് ചെയ്ത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു ഫ്രൈഡേ ഫിലിം ഹൗസ്. തൃശൂരിന്റെ ജീവിതവുമായി ബന്ധപ്പെട്ട, തൃശൂർ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ഒരു സിനിമയാവും ‘തൃശൂർ പൂരം’ എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. അവകാശപ്പെടുന്നത്. രാജേഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡിസംബർ 20 ന് ചിത്രം തിയേറ്ററുകളിൽ എത്തും.

ജയസൂര്യയ്ക്ക് ഒപ്പമുള്ള ‘ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാണ് ‘തൃശൂർ പൂരം’. ‘ഫിലിപ്സ് ആൻഡ് ദി മങ്കിപെൻ’, ‘ആട് ഒരു ഭീകരജീവിയാണ്’, ‘ആട് 2’ എന്നിവയായിരുന്നു മുൻ ചിത്രങ്ങൾ. ‘പുണ്യാളൻ അഗർബത്തീസ്’ എന്ന ചിത്രത്തിനു ശേഷം വീണ്ടും തൃശൂരിന്റെ പശ്ചാത്തലത്തിലുള്ള ഒരു ചിത്രത്തിൽ കൂടി ജയസൂര്യ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

about jayasurya and saritha

Noora T Noora T :