കാറുമെടുത്ത് മാര്‍ ഇവാനിയസ് കോളേജിനു മുന്നില്‍ തന്റെ നായകനെ തേടി കറങ്ങി നടന്നു.. മമ്മൂട്ടി-മോഹന്‍ലാല്‍ എന്നീ താരങ്ങള്‍ അരങ്ങു വാഴുമ്ബോഴായിരുന്നു മലയാളത്തില്‍ മൂന്നാമതൊരു സൂപ്പര്‍ താരം ഉദയം ചെയ്ത സംഭവം ഇങ്ങനെ…

മലയാള സിനിമയ്ക്ക് ഒരിക്കലും ഒഴിച്ചുകൂടാനാകാത്ത നടന വൈഭവമാണ് ജയറാം.പ്രേക്ഷകർ നെഞ്ചോട് ചേർത്ത ഒട്ടനവധി കഥാപാത്രങ്ങൾ.ഇപ്പോളും ആ അഭിനയ യാത്ര തുറന്നുകൊണ്ടേയിരിക്കുന്നു.മലയാളി പ്രേക്ഷകർ ഒരുപാട് ഇഷ്ടപെടുന്ന വ്യക്തിത്വമാണ് ജയറാമിന്റേത്.എന്നാൽ ജയറാമിന്റെ സിനിമയിലേക്കുള്ള കടന്നുവരവിനെക്കുറിച്ച് അധികമാർക്കും അറിയാത്ത കാര്യമാണ്.എന്നാൽ എങ്ങനെയാണ് ജയറാം സിനിമയിലേക്ക് വന്നതെന്നും അതിന്റെ പിന്നിലെ കൈകൾ ആരുടെയെന്നും പുറത്തുവരികയാണ്.

പത്മരാജൻ തന്റെ അപരന്‍ എന്ന ചെറുകഥ സിനിമയാക്കാന്‍ തീരുമാനിച്ച സമയത്ത് പുതുമുഖത്തിന്
അവസരം നല്‍കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. ചിത്രത്തിന്‍റെ നിര്‍മ്മാതാവും അതിനു സമ്മതം മൂളിയപ്പോള്‍ ലോകത്ത് ഒരു സംവിധായകനും ചെയ്യാത്ത പോലെ പത്മരാജന്‍ തന്റെ ഫിയറ്റ് കാറുമെടുത്ത് മാര്‍ ഇവാനിയസ് കോളേജിനു മുന്നില്‍ തന്റെ നായകനെ തേടി കറങ്ങി നടന്നു. കോളേജില്‍ പഠിക്കുന്ന ഏതെങ്കിലും യുവാക്കള്‍ക്ക് തന്റെ കഥാപാത്രമായി സാമ്യം തോന്നിയാല്‍ അവരുടെ അഡ്രസ്സ് വാങ്ങി വയ്ക്കും, ശേഷം സ്ക്രീന്‍ ടെസ്റ്റ്‌ ചെയ്തു നോക്കും. അങ്ങനെ ഒരു ആറുമാസക്കാലത്തോളം പത്മരാജന്‍ തന്റെ പുതിയ നായകന് വേണ്ടി അലഞ്ഞു.


ഒടുവില്‍ പത്മരാജന്റെ മകന്‍ അനന്തപത്മാനഭന്‍ കലാഭവനിലെ പുതിയ മിമിക്രി താരത്തെക്കുറിച്ച്‌ പത്മരാജനോട് പറഞ്ഞു. മിമിക്രിയില്‍ നിന്ന് ഒരു കാലാകാരനെ തന്റെ സിനിമയിലേക്ക് ആവശ്യമില്ലെന്ന് പത്മരാജന്‍ അറിയിച്ചെങ്കിലും അനന്തപത്മനാഭന്റെ നിര്‍ബന്ധത്തിനു വഴങ്ങി പത്മരാജന്‍ ജയറാമിന്റെ ഷോ കണ്ടു. ജയറാമിന്റെ പ്രകടനവും ലുക്കും കണ്ടു ഇഷ്ടമായ പത്മരാജന്‍ തന്റെ പുതിയ ചിത്രത്തിലേക്ക് ജയറാമിനെ നായകനാക്കാന്‍ തീരുമാനിക്കുകയായിരുന്നു. പത്മരാജന്‍ എന്ന അതുല്യപ്രതിഭയുടെ കണ്ടെത്തലായിരുന്നു ജയറാം എന്ന നടന്‍. 1988-ല്‍ പുറത്തിറങ്ങിയ പത്മരാജന്‍റെ ‘അപരന്‍’ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് കടന്നു വന്ന ജയറാം ജനപ്രിയ നായകനെന്ന നിലയിലാണ് മലയാളത്തില്‍ സ്ഥാനം ഉറപ്പിച്ചത്. അന്നത്തെ കാലത്ത് മമ്മൂട്ടി-മോഹന്‍ലാല്‍ എന്നീ താരങ്ങള്‍ അരങ്ങു വാഴുമ്ബോഴായിരുന്നു മലയാളത്തില്‍ മൂന്നാമതൊരു സൂപ്പര്‍ താരം ഉദയം ചെയ്തത്.

about jayaram

Vyshnavi Raj Raj :