ഇന്ദ്രനെ അവിടെ നിന്നും മാറ്റി നിര്‍ത്തൂ എന്നൊക്കെ ചിലര്‍ പറയും. ആ ഫ്രെയിമില്‍ ഇന്ദ്രന്‍ വേണ്ട എന്നും പറയും;സിനിമയിൽ നിന്നുണ്ടായ ദുരനുഭവം!

സിനിമയിലെ കോസ്റ്റ്യൂമറായി സിനിമയിലെത്തിയ താരമാണ് ഇന്ദ്രൻസ്. പിന്നീട് ചെറിയ വേഷങ്ങളിലൂടെ മലയാളി മനസ്സില്‍ ഇടം പിടിക്കുകയായിരുന്നു അദ്ദേഹം.ഇപ്പോൾ പ്രതിഭയുള്ള നടനാണ് ഇന്ദ്രന്‍സ് എന്ന് കാലം തെളിയിച്ചു.തന്‍റെ അഭിനയ ജീവിതത്തില്‍ തനിക്കുണ്ടായ ഒരു വിഷമത്തെക്കുറിച്ച്‌ തുറന്നു പറയുകയാണ് ഇന്ദ്രന്‍സ്. ചില സമയത്ത് എനിക്ക് വിഷമം തോന്നിയ സന്ദര്‍ഭങ്ങള്‍ സിനിമയില്‍ ഉണ്ടായിട്ടുണ്ട്.

സിനിമയുടെ ക്ലൈമാക്സ് എടുക്കുമ്ബോള്‍ ഇന്ദ്രനെ അവിടെ നിന്നും മാറ്റി നിര്‍ത്തൂ എന്നൊക്കെ ചിലര്‍ പറയും. ആ ഫ്രെയിമില്‍ ഇന്ദ്രന്‍ വേണ്ട എന്നും പറയും. ആ സീനിന്‍റെ ഗൗരവം നഷ്ടപ്പെടും എന്നതു കൊണ്ടാണ് അവര്‍ അങ്ങനെ പറയുന്നത്. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ആ സമയങ്ങളില്‍ എന്‍റെ രൂപത്തെ ഓര്‍ത്ത് ചിലപ്പോഴൊക്കെ എനിക്ക് വിഷമം തോന്നാറുണ്ട് – ഇന്ദ്രന്‍സ് പറയുന്നു.

about indrens

Vyshnavi Raj Raj :