IFFK 2020 : ഓണ്‍ലൈനായി സംഘടിപ്പിച്ചേക്കും; ഡോക്യുമെന്ററി ഫെസ്റ്റിവല്‍ ഇന്ന് മുതല്‍ ഓണ്‍ലൈനില്‍

കേരള രാജ്യാന്തര ചലച്ചിത്രമേള സാധാരണ രീതിയില്‍ നടത്താനായില്ലെങ്കില്‍ ഓണ്‍ലൈനായി സംഘടിപ്പിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ. കെ. ബാലന്‍ പറഞ്ഞു. മേളയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

എല്ലാ വര്‍ഷവും ഡിസംബര്‍ രണ്ടാമത്തെ വെള്ളിയാഴ്ച തുടങ്ങി ഒരാഴ്ചയാണ് രാജ്യാന്തര ചലച്ചിത്രോത്സവം നടക്കുന്നത്.
ഡിസംബറില്‍ നടത്താനായില്ലെങ്കില്‍ അടുത്ത വര്‍ഷം ജനുവരിയിലോ ഫെബ്രുവരിയിലോ നടത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് സാധിച്ചില്ലെങ്കിലാണ് ഓണ്‍ലൈന്‍ സംഘടിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനുള്ള നടപടികള്‍ ആരംഭിച്ചു. സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിനുള്ള എന്‍ട്രികളും സ്വീകരിച്ചിട്ടുണ്ട്. ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഡോക്യുമെന്ററി ഹ്രസ്വചിത്രമേള ഇന്ന് മുതല്‍ മുതല്‍ 28 വരെയാണ് നടക്കുക

ഡോക്യുസ്‌കേപ്‌സ് ഐ ഡി എസ് എഫ് എഫ് കെ വിന്നേഴ്‌സ് എന്ന പേരിലാണ് സംഘടിപ്പിക്കുന്നത്. 14 ഡോക്യുമെന്ററികളും അഞ്ച് ഹ്രസ്വചിത്രങ്ങളും നാല് ക്യാമ്ബസ് സിനിമകളും ആറ് അനിമേഷന്‍ ചിത്രങ്ങളും ഉള്‍പ്പെടെ 29 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ ഏഴെണ്ണം വിദേശ സിനിമകളാണ്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് വൈകിട്ട് നാല് മണി മുതല്‍ 24 മണിക്കൂറിനകം എപ്പോള്‍ വേണമെങ്കിലും കാണാം.

രജിസ്റ്റര്‍ ചെയ്ത ഡെലിഗേറ്റുകള്‍ക്ക് www.idsffk.in എന്ന വെബ്സൈറ്റിലൂടെയോ IFFK മൊബൈല്‍ ആപ്പ് വഴിയോ മേളയില്‍ പങ്കെടുക്കാം. www.idsffk.in എന്ന വെബ്സൈറ്റില്‍ സൗജന്യ രജിസ്ട്രേഷന്‍ സംവിധാനവുമുണ്ട്. തുര്‍ക്കിഷ് സംവിധാനിക കിവില്‍ചിം അകായ് സംവിധാനം ചെയ്ത ‘അമീന’യും മലയാളി സംവിധായിക കുഞ്ഞില മസിലമണിയുടെ മലയാള ചിത്രം ‘ഗി’യും പ്രദര്‍ശിപ്പിക്കും.

about iffk

Vyshnavi Raj Raj :