മഖ്ബൂല്‍ സല്‍മാന്‍ മമ്മൂട്ടിയുടെ പേര് പറഞ്ഞു സിനിമയില്‍ ഒരു ഇടം നേടാന്‍ ശ്രമിച്ചിട്ടില്ലന്ന് നടൻ ഇബ്രാഹിംകുട്ടി!

നാളിതുവരെ മഖ്ബൂല്‍ സല്‍മാന്‍ മമ്മൂട്ടിയുടെ പേര് പറഞ്ഞു സിനിമയില്‍ ഒരു ഇടം നേടാന്‍ ശ്രമിച്ചിട്ടില്ലന്ന് നടൻ ഇബ്രാഹിംകുട്ടി. തന്റെ യുട്യൂബ് ചാനലിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

2012-ലെ കെ. സാജന്‍ സംവിധാനം ചെയ്ത അസുരവിത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു മഖ്ബൂല്‍ സല്‍മാന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത് . 16 സിനിമകളില്‍ വരെ അവന്‍ ഓഡിഷന് പോയിട്ടുണ്ടെന്നും അതില്‍ ഫാസിലിന്റെ ലിവിങ് ടുഗെതര്‍ എന്ന ചിത്രം പോലും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇബ്രാഹിംകുട്ടി കൂട്ടിച്ചേര്‍ത്തു. പക്ഷേ നാളിതുവരെ അവന്‍ മമ്മൂട്ടിയുടെ പേര് പറഞ്ഞോ തന്റെ പേര് പറഞ്ഞോ അവസരം ചോദിച്ച് നടന്നിട്ടില്ല എന്നും അതില്‍ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

about ibraheemkutty

Vyshnavi Raj Raj :